Subscribe Us



കോവിഡിനെതിരെ ഐ സേഫ് പദ്ധതിയുമായി ഐ എം എ

പാലാ: കോവിഡ് രണ്ടാം തരംഗത്തെ നേരിടാൻ ഐ എം എ യുടെ ഐ സേഫ് പദ്ധതി സജ്ജമാണെന്ന് ഐ എം എ പി ഇ പി എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ സിറിയക് തോമസ് പറഞ്ഞു. സ്വകാര്യ മേഖലയിലെ ചെറുകിട ആശുപത്രികൾക്ക് കോവിഡ് ചികിത്സാരംഗത്ത് സഹായം ചെയ്യുന്ന പദ്ധതിയാണ് ഐ സേഫ്. രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പ്രതിരോധത്തിനും ഉതകുന്ന ഉപകരണങ്ങളും പരിശീലന ക്ലാസുകളും അടങ്ങുന്നതാണ് പദ്ധതി. 

ഈ പദ്ധതി വഴി സംസ്ഥാനത്തൊട്ടാകെ ഓക്സിജൻ കൺസെൻട്രേറ്ററുകൾ പൾസ് ഓക്സിമീറ്ററുകൾ, ആൻറിജൻ കിറ്റുകൾ, ഗ്ലൗസുകൾ, മാസ്കുകൾ തുടങ്ങിയവ സൗജന്യമായി നൽകി വരികയാണെന്നും ഡോ സിറിയക് തോമസ് പറഞ്ഞു.

Post a Comment

0 Comments