Subscribe Us



ഇന്ധനവില വർദ്ധനവിനെതിരെ വാഹനങ്ങൾ നിർത്തിയിട്ട് ചക്രസ്തംഭന പ്രതിഷേധ സമരം നടത്തി

രാമപുരം : അനിയന്ത്രിത ഇന്ധനവില വർദ്ധനവിനെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന വാഹനങ്ങൾ നിർത്തിയിട്ടുള്ള ചക്ര സ്തംഭന സമരത്തിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ രാമപുരം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിഴക് കവലയിൽ വാഹനങ്ങൾ നിർത്തിയിട്ടുള്ള ചക്ര സ്തംഭന പ്രതിഷേധ സമരം നടത്തി.

എൻ സി പി രാമപുരം മണ്ഡലം സെക്രട്ടറി ജോഷി ഏറത്ത് ഉദ്ഘാടനം ചെയ്തു. കൊവിഡ് എന്ന മഹാമാരിയുടെ കരാള ഹസ്തത്തിൽ അമർന്നു നിൽക്കുന്ന ജനതയെ വീണ്ടും കഷ്ടതയിലേയ്ക്ക് തള്ളിവിടുന്ന നടപടിയാണ് നിരന്തരമായ ഇന്ധന വർദ്ധനവിലൂടെ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ക്രൂഡോയിലിന്റെ വില ക്രമാതീതമായി കുറഞ്ഞു വരുമ്പോഴും ഇന്ധനവില കുതിച്ചുയരുകയാണ് എന്നും ജോഷി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സ്വകാര്യ എണ്ണ കമ്പനികൾക്ക് നൽകിയിരിക്കുന്ന ഇന്ധനവില നിയന്ത്രണാധികാരം കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സി പി ഐ - എം പിഴക് ബ്രാഞ്ച് സെക്രട്ടറി എം പി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളായ എബിൻ ജോർജ്ജ്, ഏ ജെ ദേവസ്യ ഏറത്ത്, ബെന്നി ആനത്താറ, ബിനോ കളപ്പുര എന്നിവർ സംസാരിച്ചു.

Post a Comment

0 Comments