Subscribe Us



കൊച്ചിടപ്പാടി സ്വദേശി ബ്രദർ അലക്സ് നീണ്ടൂരിനെ കർദ്ദിനാൾ മാർ ആലഞ്ചേരിയുടെ സെക്രട്ടറിയായി നിയമിച്ചു

കാക്കനാട്: പാലാ കൊച്ചിടപ്പാടി  നീണ്ടൂർ വീട്ടിൽ (വല്യമാടത്തിങ്കൽ)  ബ്രദർ അലക്സ് നീണ്ടൂരിനെ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ സെക്രട്ടറിയായി നിയമിച്ചു. നീണ്ടൂർ കുഞ്ഞുമോൻ ജാൻസി ദമ്പതികളുടെ മകനാണ് ബ്രദർ അലക്സ്.

 വിൻസെൻഷ്യൻ സെമിനാരിയിൽ ചേർന്ന് വൈദിക പഠനം നടത്തി വരുമ്പോഴാണ് പുതിയ ദൗത്യം അദ്ദേഹത്തെ തേടിയെത്തിയത്. ഇത് ദൈവത്തിന്റെ തിരഞ്ഞെടുപ്പാണെന്ന് ബ്രദർ അലകസ് ഉറച്ച് വിശ്വസിക്കുന്നു. അലക്സ് ബ്രദറിന്റെ പുതിയ നിയോഗം ദൈവനിശ്ചയമാണെന്ന് മാതാപിതാക്കളും സഹോദരങ്ങളായ ആന്റോയും സഹോദരി അനുവും കരുതുന്നു.

ഒട്ടേറെ ആലോചനകൾക്കും അന്വേഷണങ്ങൾക്കും ശേഷമാണ് ബ്രദറിനെ പുതിയ കർത്തവ്യം ഏൽപ്പിക്കാൻ കത്തോലിക്ക സഭയുടെ മേജർ ആർച്ച് ബിഷപ്പ് നേരിട്ട് തീരുമാനമെടുത്തത്. കർദ്ദിനാളിനൊപ്പം  മുഴുവൻ സമയവും ഇനി ബ്രദർ ഉണ്ടാവും.

Post a Comment

1 Comments

  1. നീണ്ടൂർ. Hmm ? Best wishes ഡിയർ
    ബ്രദർ Whose nominee?
    Very slippery ground. Take care. 🤭

    ReplyDelete

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.