Subscribe Us



ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാക് ഭീകരത ലോകത്തിന് മുന്നില്‍ തുറന്നു കാട്ടാൻ വിവിധ രാജ്യങ്ങളിലേക്ക് കേന്ദ്ര സർക്കാർ അയക്കുന്ന ഒരു സംഘത്തെ ശശി തരൂർ നയിക്കും

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാക് ഭീകരത ലോകത്തിന് മുന്നില്‍ തുറന്നു കാട്ടാൻ വിവിധ രാജ്യങ്ങളിലേക്ക് കേന്ദ്ര സർക്കാർ അയക്കുന്ന ഒരു സംഘത്തെ ശശി തരൂർ നയിക്കും. കേന്ദ്ര സർക്കാരിന്‍റെ ക്ഷണം തരൂർ സ്വീകരിച്ചു.

യുഎസ്‌എ, യുകെ എന്നിവിടങ്ങളിലേക്കാണ് തരൂർ ഉള്‍പ്പെടുന്ന സംഘം പര്യടനം നടത്തുക. മേയ് 22 മുതല്‍ ജൂണ്‍ പകുതി വരെയാണ് സംഘത്തിന്‍റെ യാത്ര തീരുമാനിച്ചിരിക്കുന്നത്. പഹല്‍ഗാം ആക്രമണം മുതല്‍ ഓപ്പറേഷൻ സിന്ദൂര്‍ വരെയുള്ള കാര്യങ്ങള്‍ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

ഇന്ത്യയിലെ വിദേശകാര്യ പാര്‍ലമെന്‍ററി പാനലിന്‍റെ തലവന്‍ കൂടിയാണ് കോണ്‍ഗ്രസ് നേതാവായ ശശി തരൂര്‍. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള എംപിമാരെയും അതുപോലെ തന്നെ മുന്‍മന്ത്രിമാരെയും ഈ സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംഘത്തിലെ അംഗങ്ങളുടെ കൃത്യമായ എണ്ണം ഇപ്പോഴും വ്യക്തമല്ലെങ്കിലും 30ലധികം പേരുണ്ടാകുമെന്നാണ് സൂചന. മറ്റ് പ്രതിപക്ഷ പാർട്ടി നേതാക്കളും സംഘത്തിലുണ്ടാവും.

സി പി ഐ എം പ്രതിനിധി ജോൺ ബ്രിട്ടാസ്, കനിമൊഴി തുടങ്ങിയവരും വിവിധ സംഘങ്ങളിലെ അംഗങ്ങളാണ്.

Post a Comment

0 Comments