പാലാ: പാലാ ജനറൽ ആശുപത്രിയിൽ ഇരന്നു തിന്നുന്നവനെ തുരന്നു തിന്നുന്നു. പാലാ ജനറൽ ആശുപത്രിയിൽ സന്ദർശന പാസ്സിലാണ് ഈ തട്ടിപ്പ് അരങ്ങേറുന്നത്. പൈക ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പാലാ ജനറൽ ആശ്വപത്രിയിൽ രോഗി സന്ദർശനത്തിനുള്ള പാസിന് അൻപത് രൂപയാണ് വാങ്ങുന്നത്. മുമ്പ് അഞ്ചു രൂപയായിരുന്നു വാങ്ങിയിരുന്നത്. ആശുപത്രിയിൽ ഒ പി ചീട്ടിനു പോലും ഇതിലും കുറഞ്ഞ തുകയാണ് ഈടാക്കുന്നത്.
ഈ സന്ദർശന പാസ്സ് സന്ദർശകൻ തിരികെ പോകുമ്പോൾ സെക്യൂരിറ്റി തിരികെ വാങ്ങിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. സമയം തിരുത്തി അതേ പാസ് തന്നെ അടുത്ത ആൾക്ക് നൽകിയാണ് പതിവെന്നാണ് ആക്ഷേപം. 9.20 ന് കൊടുത്ത പാസ്സ് തിരികെ വാങ്ങി സമയം തിരുത്തി 11.20 ന് വീണ്ടും നൽകിയിരിക്കുന്ന പാസ് പുറത്തുവിട്ടുകൊണ്ടാണ് പൈക ന്യൂസ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സന്ദർശകർക്കുള്ള പാസിന് 50 രൂപയാക്കിയ നടപടിയിൽ പ്രതിഷേധം ശക്തമാണ്. തിയതിയും സമയവും വച്ചുനൽകുന്ന പാസ് സെക്യൂരിറ്റി ജീവനക്കാർ തിരികെ വാങ്ങിക്കുന്ന നടപടി തന്നെ തെറ്റാണ്. സന്ദർശന സമയത്ത് പാസ് കീറി നൽകേണ്ടതിനു പകരം തിരികെ വാങ്ങുന്നതാണ് തട്ടിപ്പ് നടത്താൻ കാരണമാകുന്നത്.
50 രൂപ നൽകിയാൽ ഒരു മണിക്കൂർ സമയം മാത്രമാണ് അനുവദിക്കുന്നത്. നഗരത്തിലെ പേ ആൻ്റ് പാർക്കിൽ 24 മണിക്കൂർ ബൈക്ക് പാർക്കു ചെയ്താൽ പോലും 50 രൂപ ചെലവൊഴിക്കേണ്ടി വരുന്നില്ലെന്നാണ് ആക്ഷേപം. സന്ദർശന സമയം പരിമിതപ്പെടുത്തുന്നതോടൊപ്പം അന്യായ ചാർജ് വർദ്ധനവ് പിൻവലിക്കണമെന്ന ആവശ്യവും ശക്തമായി.
അതേ സമയം പൈക ന്യൂസ് പുറത്തുവിട്ട സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചതായി 'യേസ് വാർത്ത'യും റിപ്പോർട്ടു ചെയ്തു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.