പാലാ: ആരാധനാലയങ്ങളെക്കാളും പ്രാധാന്യം മദ്യശാലകള്‍ക്ക് നല്കുന്നത് അനീതിയാണെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി പ്രസിഡന്റും, മദ്യവിരുദ്ധ വിശാലസഖ്യം ജനറല്‍ കണ്‍വീനറുമായ പ്രസാദ് കുരുവിള.
മരണാനന്തര ചടങ്ങുകളില്‍ പോലും '20' പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ലായെന്ന നിയന്ത്രണങ്ങല്‍ നിലനില്‍ക്കുമ്പോഴാണ് ആരോഗ്യത്തിന് ഏറ്റവും ഹാനികരമായ മദ്യം വില്ക്കാന്‍ മദ്യശാലകള്‍ തുറന്നുകൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. രോഗപ്രതിരോധശേഷി ഏറ്റവും കുറഞ്ഞ വിഭാഗമാണ് മദ്യപര്‍. പണസമ്പാദനത്തിനായി മനുഷ്യന്റെ മദ്യാസക്തിയെന്ന ബലഹീനതയെ അധികാരികള്‍ ചൂഷണം ചെയ്യുകയാണ്.
മാരകമായ പകര്‍ച്ചവ്യാധി നിലനില്‍ക്കെ മദ്യശാലകള്‍ തുറന്നുകൊടുക്കുന്നത് ഇതുവരെ കാത്തൂസൂക്ഷിച്ചിരുന്ന മുഴുവന്‍ നിയന്ത്രണങ്ങളെയും അട്ടിമറിക്കും.
സംസ്ഥാനത്ത് മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തിയതുപോലുള്ള നിയന്ത്രണങ്ങളോ നിയമസഭ കൂടുമ്പോള്‍ സ്വീകരിക്കുന്ന നിയന്ത്രണളോ മാതൃകയായി സ്വീകരിച്ച് ആരാധനാലയങ്ങള്‍ തുറക്കാന്‍ അടിയന്തിരമായി സര്‍ക്കാര്‍ തീരുമാനമെടുക്കണം.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.