ബര്‍ലിന്‍(ജർമനി) : മലയാളി വിദ്യാർഥിനിയെ ജര്‍മനിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കീല്‍ ക്രിസ്റ്റ്യൻ ആല്‍ബ്റെഷ്ട് യൂണിവേഴ്സിറ്റിയില്‍ ബയോമെഡിക്കല്‍ വിഭാഗത്തില്‍ മെഡിക്കല്‍ ലൈഫ് സയന്‍സില്‍ പഠിക്കുന്ന നിതിക ബെന്നി മുടക്കമ്പുറം എന്ന 22 കാരിയെയാണ് സ്റ്റുഡന്റ് ഹോസ്റ്റലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം കടുത്തുരുത്തി അപ്പാഞ്ചിറ സ്വദേശിനിയാണ്.
നിതികയെ കാണാതിരുന്നതിനെ തുടര്‍ന്ന് മലയാളി സുഹൃത്തുക്കള്‍ അന്വേഷിച്ചപ്പോഴാണ് ഹോസ്റ്റലിലെ ഏഴാമത്തെ നിലയിലെ സ്വന്തം മുറിയിലെ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ എമര്‍ജന്‍സി വിഭാഗത്തിലെ ഡോക്ടറെ അറിയിക്കുകയും തുടര്‍ന്ന് പൊലീസ് എത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ബുധനാഴ്ച രാത്രിയില്‍ മരണം സംഭവിച്ചതായിട്ടാണ് അറിയാന്‍ കഴിഞ്ഞത്. വിഷം ഉള്ളില്‍ച്ചെന്നു മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ കുറിപ്പുപോലെ ഒരെണ്ണം ഇലക്ട്രോണിക്കലി തയാറാക്കി വ്യാഴാഴ്ച ഉച്ചയോടുകൂടി കിട്ടത്തക്ക രീതിയില്‍ കൂട്ടുകാര്‍ക്ക് ഷെയര്‍ ചെയ്തിട്ടാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് കരുതുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ചുകൊണ്ട് കീല്‍ പൊലീസ് കമ്മീഷണര്‍ സഹായത്തിനായി പ്രസ്താവന ഇറക്കിയിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലേ മരണ കാരണം സ്ഥിരീകരിക്കാനാവു. ജര്‍മനിയിലെ പൊലീസ് നടപടികള്‍ പൂര്‍ത്തിയായെങ്കില്‍ മാത്രമേ മറ്റു നടപടികള്‍ തീരുമാനിക്കു.
നിതിക ആറു മാസം മുമ്പാണ് ജര്‍മനിയില്‍ മാസ്റ്റർ ബിരുദ പഠനത്തിനായി എത്തിയത്. നികിത ഒരു ഇന്ത്യക്കാരി വിദ്യാർഥിനിക്കൊപ്പമാണ് മുറിയില്‍ താമസിച്ചിരുന്നത്. സഹമുറിക്കാരി അപ്രന്റിഷിപ്പിന് ആറുമാസമായി മറ്റൊരിടത്തു പോയിരിക്കുകയാണ്. ഈ സമയത്താണ് മരണം സംഭവിച്ചത്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.