പാലാ: പാലാ മരിയൻ മെഡിക്കൽ സെൻ്ററിലെ ആധുനിക ഓപ്പറേഷൻ തിയേറ്റർ കോംപ്ലെക്സിൻ്റെ ഉദ്ഘാടനവും വെഞ്ചിരിപ്പും 7 ന് (07/07/2021) നടക്കുമെന്ന് അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഷേർളി ജോസ് പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനവും വെഞ്ചിരിപ്പും നിർവ്വഹിക്കും. ഫാ ജോർജ് ഞാറക്കുന്നേൽ, പ്രൊവിൻഷ്യാൾ സിസ്റ്റർ ഗ്രേസ് മുണ്ടപ്ലാക്കൽ എന്നിവർ പങ്കെടുക്കും.
ആധുനിക സജ്ജീകരണങ്ങളോടുകൂടിയ അഞ്ച് പുതിയ ഓപ്പറേഷൻ തിയേറ്ററുകളാണ് കോംപ്ലെക്സിൽ സ്ഥാപിച്ചിരിക്കുന്നത്. പ്രീ ഓപ്പറേറ്റീവ് റൂമുകളും പോസ്റ്റ് ഓപ്പറേറ്റീവ് റൂമുകളും തിയേറ്ററുകൾക്കു അനുബന്ധമായി സജ്ജീകരിച്ചിട്ടുണ്ടെന്ന് പി ആർ ഒ സിസ്റ്റർ ബെൻസി പറഞ്ഞു.
1973 ൽ ആരംഭിച്ച മരിയൻ മെഡിക്കൽ സെൻ്ററിൽ ഇപ്പോൾ വിവിധ വിഭാഗങ്ങളിലായി 50 ൽ പരം ഡോക്ടർമാർ സേവനമനുഷ്ഠിക്കുന്നുണ്ട്. മെഡിസിൻ, കാർഡിയോളജി, ജനറൽ സർജറി, ലാപ്രോസ്കോപ്പിക് സർജറി, ഓങ്കോളജി, ഓർത്തോപീഡിക്സ്, പിടിയാട്രീക്സ്, ഗൈനക്കോളജി, ന്യൂറോളജി, ഗ്യാസ്ട്രോ എൻട്രോളജി, നെഫ്റോളജി, യൂറോളജി, പൾമോളജി, റേഡിയോളജി, എൻഡോക്രൈനോളജി, ഓഡിയോളജി, സൈക്യാട്രി, ക്ലിനിക്കൽ സൈക്കോളജി, പാലിയേറ്റീവ് കെയർ, ഡെർമ്മറ്റോളജി, ഫിസിയോതെറാപ്പി, ഒഫ്താൽമോളജി, ദന്തൽ വിഭാഗം എന്നിവയടക്കം ഇരുപത്തഞ്ചിലധികം ഡിപ്പാർട്ടുമെൻ്റുകൾ പ്രവർത്തിച്ചുവരുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിതവിഭാഗം, എല്ലാവിധ സജ്ജീകരണങ്ങളോടുകൂടിയ കാത്ത് ലാബ്, കൗൺസലിംഗ് സൗകര്യം എന്നിവയും പ്രവർത്തിച്ചുവരുന്നു. സി ടി സ്കാൻ, ബ്ലഡ് ബാങ്ക് തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.