Subscribe Us



അൽഫോൻസാ കോളേജിൽ നക്ഷത്രവനം

പാലാ: മരങ്ങൾ വച്ചുപിടിപ്പിച്ച് പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും അതിനായി യുവതലമുറ മുന്നോട്ടു വരണമെന്നും മാണി സി. കാപ്പൻ എം എൽ എ പറഞ്ഞു.

പാലാ അൽഫോൻസാ കോളേജിലെ എൻ എസ് എസ്സിന്റെ നേതൃത്വത്തിൽ കേരളാ  വനംവകുപ്പ്, സുവോളജി ഡിപ്പാർട്ടുമെന്റ്, ബേർഡ്സ് ക്ലബ് ഇന്റർനാഷണൽ, ബോട്ടണി ഡിപ്പാർട്ടുമെന്റ്, ഉന്നത് ഭാരത് അഭിയാൻ എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന നക്ഷത്രവനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 


യോഗത്തിൽ  സംസ്ഥാന വനംവകുപ്പ് അസിസ്റ്റന്റ് കൺസർവേറ്റർ ഡോ. ജി. പ്രസാദ്, കോളേജ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ റെജീനാമ്മ ജോസഫ്, ബർസാർ ഡോ. ജോസ് ജോസഫ് പുലവേലിൽ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. വി. രതീഷ്, ഡോ. സി. മഞ്ജു എലിസബത്ത് കുരുവിള, സ്റ്റേറ്റ് ഫോറസ്റ്റ് ഓഫീസർ ഗണേഷ് പി., ഡോ. മറിയമ്മ മാത്യു, ഡോ. സിമിമോൾ സെബാസ്റ്റ്യൻ, മൈത്രേയി എസ്., അരുണിക യു. എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments