Subscribe Us



മാനുഷികപരിഗണന കണക്കിലെടുത്ത് പരാതി ഒഴിവാക്കിയ മാണി സി കാപ്പൻ എം എൽ എ യുടെ നടപടിക്കു നിറഞ്ഞ കൈയ്യടി

പാലാ: മാനുഷികപരിഗണന കണക്കിലെടുത്ത് ഉദ്യോഗസ്ഥർക്കെതിരെയുള്ള രേഖാമൂലക്കുള്ള പരാതി ഒഴിവാക്കിയ മാണി സി കാപ്പൻ എം എൽ എ യുടെ നടപടിക്കു നിറഞ്ഞ കൈയ്യടി. സ്ഥലം എം എൽ എ യെ അറിക്കാതെ  പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കലിനൊപ്പം പദ്ധതി നടത്തിപ്പിൻ്റെ പേരിൽ പാലാ മണ്ഡലത്തിൽപ്പെട്ട മൂന്നിലവ് പഴുക്കാക്കാനത്തെത്തിയ ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടി ഒഴിവായത് മാണി സി കാപ്പൻ രേഖാമൂലമുള്ള പരാതി വേണ്ടെന്നു വച്ചതിനാലാണ്. രേഖാമൂലം എം എൽ എ പരാതി സ്പീക്കർക്കു നൽകിയിരുവെങ്കിൽ നടപടികൾ ഉണ്ടാകുമായിരുന്നു. ഉദ്യോഗസ്ഥരുടെ നടപടി അനുചിതവും കീഴ് വഴക്കലംഘനവുമാണെങ്കിലും ഉദ്യോഗസ്ഥരെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് രേഖാമൂലമുള്ള പരാതി ഒഴിവാക്കിയതെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. 

സ്ഥലം എം എൽ എ യെ അറിയിക്കാതെ പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കലിനൊപ്പം ജലവിഭവവകുപ്പ് ഉദ്യോഗസ്ഥരും പദ്ധതി നടത്തിപ്പിൻ്റെ പേരിൽ എത്തിയ സംഭവത്തെക്കുറിച്ച് മാണി സി കാപ്പൻ എം എൽ എ ഇന്ന് തിരുവനന്തപുരത്ത് നടന്ന നിയമസഭ സബ്ജക്ട് കമ്മിറ്റിയിൽ പരാതി ഉന്നയിച്ചിരുന്നു. ഇതേത്തുടർന്ന് ഇത്തരം നടപടികൾ ആവർത്തിക്കരുതെന്ന ശക്തമായ നിർദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നൽകി. എം എൽ എ അറിയിക്കാതെ പോയ ഉദ്യോഗസ്ഥർക്കു താക്കീതു നൽകി ഇത്തരം കാര്യങ്ങളിൽ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.

പാലാമണ്ഡലത്തിൽ ഉൾപ്പെട്ട മൂന്നിലവ് പഴുക്കാക്കാനത്ത് തന്നെ അറിയിക്കാതെ പദ്ധതി നടത്തിപ്പിൻ്റെ പേരിൽ പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കലും വകുപ്പ് ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം എത്തിയ നടപടി അനുചിതമാണ്. ഈ നടപടി കീഴ് വഴക്കങ്ങളുടെ നഗ്നമായ ലംഘനമാണ്. ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രതിഷേധമുണ്ട്.  ഉദ്യോഗസ്ഥർ ഇത്തരം തെറ്റായ നടപടികൾക്കു കൂട്ടുനിൽക്കരുതെന്നും മാണി സി കാപ്പൻ പറഞ്ഞു. ഇനിയും ഇത്തരം നടപടികൾ തുടർന്നാൽ ശക്തമായ നടപടി സ്വീകരിക്കും. ഇതോടൊപ്പം പഴുക്കക്കാനത്തെ ജനങ്ങളുടെ അഭിപ്രായമനുസരിച്ചു മാത്രമേ അവിടെ എന്തെങ്കിലും നടപടികൾ ഉണ്ടാവുകയുള്ളൂവെന്നും അവിടുത്തെ ജനത്തെ ഒരിക്കലും ദുരിതത്തിലേക്ക് തള്ളിവിടുകയില്ലെന്നും എം എൽ എ പറഞ്ഞു.

Post a Comment

0 Comments