Subscribe Us



ക്ഷീര കർഷകർക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: മാണി സി കാപ്പൻ

പാലാ: കോവിഡുമായി ബന്ധപ്പെട്ടു ദുരിതമനുഭവിക്കുന്ന ക്ഷീരകർഷകർക്കു പ്രത്യേക പാക്കേജ് സർക്കാർ പ്രഖ്യാപിക്കണമെന്നും ക്ഷീരസംഘം ജീവനക്കാർക്കു പ്രത്യേക പരിഗണന നൽകണമെന്നും മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു. കോവിഡ് കാലത്തും കർഷകർക്കൊപ്പം നിന്നു പ്രവർത്തിച്ച ചക്കാമ്പുഴ ക്ഷീര സംഘത്തിലെ ജീവനക്കാരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘം പ്രസിഡൻറും മിൽമ ബോർഡ് മെമ്പറുമായ സോണി ഈറ്റയ്ക്കൽ അധ്യക്ഷത വഹിച്ചു.  ക്ഷീരവകുപ്പ് ഡപ്യൂട്ടി ഡയറക്ടർ സിൽവി മാത്യു, അഡ്വ ജോണി ജോസഫ്, ജോമോൻ മറ്റം, ലൈസാമ്മ ജോർജ്, പി വി ലതീഷ്കുമാർ, ഡോ ഗിരീഷ്, ഡോമിനിക് പുളിക്കപ്പടവിൽ, അമ്പിളി എൻ പി എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments