Subscribe Us



യുവ സാഹിത്യകാരന്മാർ ഉണർന്നു പ്രവർത്തിക്കണം: ഡോ ജസ്റ്റീസ് കെ നാരായണക്കുറുപ്പ്


കൊച്ചി: മലയാള സാഹിത്യം ശക്തമാക്കാൻ യുവസാഹിത്യകാരന്മാർ ഉണർന്ന് പ്രവർത്തിക്കണമെന്ന് പോലീസ് കംപ്ലയിൻ്റ്സ് അതോററ്റി മുൻ ചെയർമാൻ ഡോ ജസ്റ്റീസ് കെ.നാരായണക്കുറുപ്പ് അഭിപ്രായപ്പെട്ടു. ഇള ഓൺലൈൻ മാഗസിൻ്റെ ഓണപ്പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മലയാള ഭാഷയുടെ കീർത്തി നിലനിർത്താൻ പുതിയഎഴുത്തുകാർ ഉദയം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. 

ഇള പത്രാധിപസമിതി അംഗങ്ങളായ കെ.മോഹൻദാസ്, ഡോ. സംഗീത് രവീന്ദ്രൻ, വാസു അരീക്കോട്, ഗിരീഷ് മൂഴിപ്പാടം, ഷിബു ഓടയ്ക്കൽ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments