പാലാ: ജന വിശ്വാസമാർജ്ജിക്കാൻ പോലീസിനു കഴിയണമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡൽ നേടിയ ഷെറിൻ മാത്യു സ്റ്റീഫനു ആദരവ് നൽകി സംസാരിക്കുകയായിരുന്നു എം എൽ എ. പാലാ പോലീസ് നടത്തി വരുന്ന പ്രവർത്തനങ്ങളെ എം എൽ എ അനുമോദിച്ചു. ഷെറിൻ മാത്യു സ്റ്റീഫനെ മാണി സി കാപ്പൻ പൊന്നാട അണിയിക്കുകയും ഉപഹാരം സമ്മാനിക്കുകയും ചെയ്തു. മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ്, പാലാ എസ് ഐ അഭിലാഷ് എം ഡി, എസ് ഐ ഷാജി സെബാസ്റ്റ്യൻ, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, ബേബി സൈമൺ, തങ്കച്ചൻ മുളകുന്നം, സി പി ഒ മാരായ വിജയരാജ്, രാഹുൽ, സുമേഷ്, സുദേവ് തുടങ്ങിയവർ പങ്കെടുത്തു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.