Subscribe Us



മാധ്യമം ദിനപത്രം സീനിയർ സബ് എഡിറ്റർ എം ഷറഫുള്ളാഖാൻ്റെ പിതാവ് സ്വാതന്ത്ര്യസമര സേനാനി അഹമ്മദ് കണ്ണ് റാവുത്തർ നിര്യാതനായി

ചങ്ങനാശ്ശേരി: സ്വാതന്ത്ര്യസമര സേനാനി പുഴവാത് കണക്കൻ വീട്ടിൽ അഹമ്മദ് കണ്ണ് റാവുത്തർ നൂറാം വയസിൽ നിര്യാതനായി. സംസ്കാരം പുതൂർപള്ളി ഖബർസ്ഥാനിൽ നടത്തി. 1938 ൽ ഗാന്ധിജിയുടെ കേരള സന്ദർശനവേളയിൽ ചങ്ങനാശ്ശേരി പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്ര മൈതാനിയിൽ നടന്ന സ്വാതന്ത്ര്യ സമര സമ്മേളനത്തിൽ പങ്കെടുത്തു.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയിൽ നിന്നും ആദരവ് ഏറ്റുവാങ്ങി. ചങ്ങനാശ്ശേരി പുത്തൂർപള്ളി മുസ്ലീം ജമാഅത്ത് ട്രഷററായി ദീർഘകാലം പ്രവർത്തിച്ചു.

ഭാര്യ കസ്തൂരിപറമ്പിൽ ഐഷാ ബീവി. 

മക്കൾ: എം സഫറുള്ളാഖാൻ, അമാനുള്ളഖാൻ, റഹ്മത്തുള്ളാഖാൻ, സൈനബ, ഹബീബുള്ളാഖാൻ, ജലാലുള്ളാ ഖാൻ, ഹിദായത്തുള്ളാ ഖാൻ, എം ഷറഫുള്ളാഖാൻ

മരുമക്കൾ: അബ്ദുൾ റഷീദ്, റംല, ഷക്കീല, ലാലി, റൂബി, ഷംല, നീന, സൈനബ



Post a Comment

0 Comments