Subscribe Us



കെ ആർ നാരായണന് അർഹമായ ആദരവ് ജന്മനാട് നൽകിയില്ല: കെ ആർ നാരായണൻ ഫൗണ്ടേഷൻ

പാലാ: മുൻ രാഷ്ട്രപതി കെ ആർ നാരായണനു അർഹമായ ആദരവ് നൽകാൻ അദ്ദേഹത്തിൻ്റെ ജന്മനാടായ കേരളത്തിനു കഴിഞ്ഞിട്ടില്ലെന്നു കെ ആർ നാരായണൻ്റെ ജന്മവാർഷികത്തോടനുബന്ധിച്ചു "കെ ആർ നാരായണനും കേരളവും" എന്ന വിഷയത്തെ ആസ്പദമാക്കി  കെ ആർ നാരായണൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച സെമിനാർ  അഭിപ്രായപ്പെട്ടു. അദ്ദേഹത്തിൻ്റെ ജന്മശതാബ്ദി പോലും സംഘടിപ്പിക്കാൻ സർക്കാരിനു കഴിഞ്ഞില്ല. രാഷ്ട്രപതി സ്ഥാനത്തിൻ്റെ മഹത്വം ഉയർത്തിപ്പിടിച്ചയാളായിരുന്നു കെ ആർ നാരായണൻ. രാഷ്ട്രപതി സ്ഥാനം റബ്ബർ സ്റ്റാമ്പല്ല എന്ന് പ്രവർത്തിയിലൂടെ തെളിയിക്കാൻ അദ്ദേഹത്തിനു സാധിച്ചു. കേരളത്തിനോ മലയാളിക്കോ അദ്ദേഹം പേരുദോഷം കേൾപ്പിച്ചിട്ടില്ലെന്നും സെമിനാർ ചൂണ്ടിക്കാട്ടി. കെ ആർ നാരായണനെ മറന്ന നടപടി അനുചിതമാണെന്നും സെമിനാർ വിലയിരുത്തി.  ചെയർമാൻ എബി ജെ ജോസ് ഉദ്ഘാടനം ചെയ്തു. മഹാന്മാരെ ആദരിക്കുവാൻ മടിക്കുന്ന മലയാളി അനർഹരെ ആദരിക്കാൻ മുൻപന്തിയിലാണെന്ന് അദ്ദേഹം പറഞ്ഞു. 

സാബു എബ്രാഹം അധ്യക്ഷത വഹിച്ചു. സാംജി പഴേപറമ്പിൽ, അനൂപ് ചെറിയാൻ, ബേബി സൈമൺ, സുമിത കോര, ബിനു പെരുമന, ജോസഫ് കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments