Subscribe Us



ലഹരി യുവജനങ്ങളുടെ കർമ്മശേഷി തകർക്കും: മാണി സി കാപ്പൻ

ഭരണങ്ങാനം:  ലഹരിയുടെ ഉപയോഗം യുവജനങ്ങളുടെ കർമ്മശേഷി തകർക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു.  സംസ്ഥാന എക്സൈസ് വകുപ്പ് ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ 152 മത് ജന്മദിന ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ ലഹരിക്കെതിരെയുള്ള ദീപം തെളിക്കൽ ചടങ്ങ് മേരിഗിരി ആശുപത്രിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനെ പ്രതിരോധിക്കാൻ സമൂഹം ജാഗ്രതപാലിക്കണമെന്നും മാണി സി കാപ്പൻ ആവശ്യപ്പെട്ടു.

ലഹരിക്കെതിരെ ജീവിതത്തിലുടനീളം നിലപാട് സ്വീകരിച്ച ആളായിരുന്നു മഹാത്മാഗാന്ധി. ലഹരി വിമുക്തമായ ഇന്ത്യ അദ്ദേഹത്തിൻ്റെ സ്വപ്നമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  


ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡൻ്റ് ലിസി സണ്ണി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ റെജി മാത്യു, കുറവിലങ്ങാട് എക്സൈസ് ഇൻസ്പെക്ടർ അബ്ദുൾ അഷറഫ് കെ, സിസ്റ്റർ റോസ് വൈപ്പന, നിഫി ജേക്കബ്, ബെന്നി സെബാസ്റ്റ്യൻ, രാജേഷ് ജോൺ എന്നിവർ പ്രസംഗിച്ചു. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ എൻ കെ സുനിൽകുമാർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്നു 152 പേർ ലഹരി വിരുദ്ധ ദീപം തെളിച്ചു.


Post a Comment

0 Comments