കൊച്ചിടപ്പാടി: കൊച്ചിടപ്പാടി മുകാലയിൽ പൈലോ ഉലഹന്നാൻ (പാപ്പു ചേട്ടൻ - 81) നിര്യാതനായി.
സംസ്ക്കാര ശുശ്രൂഷകൾ നാളെ വെള്ളിയാഴ്ച്ച (5 - 11 - 2021) രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിക്കും. തുടർന്ന് കവീക്കുന്ന് പള്ളി സെമിത്തേരിയിൽ സംസ്ക്കരിക്കും.
ഭാര്യ: പയപ്പാർ കൊച്ചുപറമ്പിൽ ക്ലാരമ്മ
മക്കൾ: എഫ്രേംകുട്ടി (സിബി) (കെ എസ് ഇ ബി, പാലാ) ബാബു മുകാല (കേരളാ കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം), മാത്യൂ (ഐബി), ദിലീപ് പോൾ
മരുമക്കൾ: ഷിനി, ഓരത്തേൽ, (മരങ്ങാട്ടുപിള്ളി), സിമി, കോയിക്കൽ, (കുര്യനാട്), ജിൻസി, കുമ്പളശ്ശേരിൽ (കാസർകോഡ്), ജീന, പട്ടാറപുത്തൻപുരയ്ക്കൽ, മ്രുഹമ്മ)
പൈലോ ഉലഹന്നാൻ്റെ നിര്യാണത്തിൽ കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ്, മുൻ കേന്ദ്രമന്ത്രി പി സി തോമസ്, എം എൽ എ മാരായ മാണി സി കാപ്പൻ, മോൻസ് ജോസഫ്, മുൻ എം പി മാരായ ഫ്രാൻസീസ് ജോർജ്, വക്കച്ചൻ മറ്റത്തിൽ, ജോയി എബ്രാഹം, യു ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോസ് പാറേക്കാട്ട്, നിയോജകമണ്ഡലം പ്രസിഡൻ്റ് ജോർജ് പുളിങ്കാട്, കൊച്ചിടപ്പാടി വാർഡ് കൗൺസിലർ സിജി ടോണി, മുൻ കൗൺസിലർ ടോണി തോട്ടം എന്നിവർ അനുശോചിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.