Subscribe Us



പാലാ കെ എസ് ആര്‍ ടി സി ഷോംപ്പിംഗ് കോംപ്ളക്സ് തുറക്കണമെന്നു ആവശൃപ്പെട്ടു ആം ആദ്മി പാര്‍ട്ടി ധര്‍ണ്ണ നടത്തി

 

പാലാ:  പാലാ കെ എസ് ആര്‍ ടി സി ഡിപ്പോയോടനുബന്ധിച്ചു കോടികള്‍ മുടക്കി പണി കഴിപ്പിച്ച്, വര്‍ഷങ്ങളായി നോക്കുകുത്തിയായി നില്‍ക്കുന്ന ഷോംപ്പിംഗ് കോംപ്ളക്സ് തുറക്കണമെന്നു ആവശൃപ്പെട്ടു കൊണ്ടു ആം ആദ്മി പാര്‍ട്ടി ധര്‍ണ്ണ സമരം നടത്തി.

കോഴിക്കോട് 20 കോടി എസ്റ്റിമേറ്റിട്ടു 80 കോടിക്കു പണി പൂര്‍ത്തികരിച്ചു ബഹുനില മന്ദിരം 5 വര്‍ഷം കഴിഞ്ഞപ്പോള്‍ ബലക്ഷയം  മൂലം കെട്ടിടത്തില്‍ ഉണ്ടായിരുന്ന വൃാപാരികളെ  കുടിയൊഴിപ്പിക്കുകയും വീണ്ടും 30 കോടി മുടക്കിക്കേണ്ട ഗതിക്കേടിലും എത്തിച്ചിരിക്കുകയാണ്. 

ഇതിന്‍റ പിന്നിലുള്ള അഴിമതിയെക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തണമെന്നു ധര്‍ണ്ണസമരം ഉല്‍ഘാടനം ചെയ്തു കൊണ്ടു സംസ്ഥാന കണ്‍വീനര്‍ പി.സി.സിറിയ്ക്ക ആവശൃപ്പെട്ടു. അഴിമതിയാകുന്ന മാലിന്യങ്ങളെ ചൂല് കൊണ്ടു വൃത്തിയാക്കിയും, ബസ്സുകൾ കഴുകിയും ആംആദ്മി സന്നദ്ധസേവകർ ബസ് സ്റ്റാൻഡ് ശുദ്ധികരിച്ചു.

സാമൂഹ്യ തിന്മയെ അകറ്റുന്ന പ്രകാശത്തിന്റെ ഉത്സവമായ ദീപാവലി പ്രമാണിച്ചു വിളക്കുകൾ തെളിയിച്ചു.

ഗവ : ആശുപത്രി പടിക്കൽ നിന്നും പ്രകടനമായി നൂറുകണക്കിന് പ്രവർത്തകർ തൊപ്പിയും ചൂലും കൊടികളുമായി അച്ചടക്കത്തോടെ ഒറ്റവരിയായി ബസ്സ് സ്റ്റാൻഡിൽ എത്തി.

സംസ്ഥാന സെക്രട്ടറി പദ്മനാഭൻ ഭാസ്കരൻ, നിയോജകമണ്ഡലം കൺവീനർ ജയേഷ് ജോർജ്, സെക്രട്ടറി ജോയി കളരിക്കൽ, ജില്ലാ കൺവീനർ അഡ്വ. ബിനോയ്‌ പുല്ലത്തിൽ, സംസ്ഥാന/ ജില്ലാ ഭാരവാഹികളായ ജോയി ആനിതോട്ടം, ജോർജ് ജോസഫ്, സൂസൻ ജോർജ്, ജാലി മലൂർ, സാജു പോൾ, ജോസ് തോമസ്, പ്രിൻസ് മാമൂട്ടിൽ, തോമസ് മാറാട്ടുകുളം, ജോസ് കീച്ചേരിൽ, ഡോ.കുര്യച്ചൻ മാമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments