Subscribe Us



മീനച്ചിൽ താലൂക്കിലെ വിവിധ കേന്ദ്രങ്ങളിൽ ഭൂമിക്കടിയിൽ നിന്നും ശബ്ദവും ഭൂമിയിൽ വിറയലും; നേരിയ ഭൂചലനമെന്നാശങ്ക

പാലാ: മീനച്ചിൽ താലൂക്കിലെ വിവിധ മേഖലകളിൽ ഭൂമിയുടെ അടിയിൽനിന്നും മുഴക്കവും ഭൂമിയിൽ വിറയലും അനുഭവപ്പെട്ടതായി നാട്ടുകാർ. ഉച്ചക്ക് 12.02 മണിയോടു കൂടിയാണ് സംഭവം. പാലാ, പൂവരണി, കൊഴുവനാൽ, കൊച്ചിടപ്പാടി, മൂന്നാനി, തീക്കോയി, പനയ്ക്കപ്പാലം, അരുണാപുരം തുടങ്ങിയ സ്ഥലങ്ങളിൽ ഇവ അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. പനയ്ക്കപ്പാലത്ത് കഴിഞ്ഞ ദിവസം സമാന രീതിയിൽ സംഭവം നടന്നതായും ഇപ്പോൾ ആളുകൾ പറയുന്നുണ്ട്. സംഭവ സമയം ഇടിമുഴക്കം പോലെ ശബ്ദം ഉയർന്നിരുന്നു. ശബ്ദം കേട്ടതായി  അധികാരികൾ  സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ഇത് നേരിയ  ഭൂചലനമാണോ എന്നത് ഇതേവരെ സ്ഥിരീകരിച്ചിട്ടില്ല. സമീപത്തുള്ള ഏതെങ്കിലും ഭൂകമ്പമാപിനി പരിശോധിച്ച ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ. 

Post a Comment

0 Comments