Subscribe Us



ബി എസ് എൻ എൽ പണിമുടക്കി: ഫോൺ വിളിക്കാനാവാതെ ഉപഭോക്താക്കൾ; അര മണിക്കൂർ പിന്നിട്ടിട്ടും പ്രശ്ന പരിഹാരം കാണാനായിട്ടില്ല.


പാലാ: ബി എസ് എൻ എൽ മൊബൈൽ പണിമുടക്കി. ഇന്ന് ഉച്ചയ്ക്കു രണ്ടു മണിയോടെ ബി എസ് എൻ എൽ മൊബൈലിലേയ്ക്കോ ബി എസ് എൻ എൽ മൊബൈലിൽ നിന്നോ വിളിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുകയായിരുന്നു. ഡയൽ ചെയ്താൽ ഉടൻ തന്നെ കട്ടായി പോകുന്ന അവസ്ഥയായിരുന്നു.

ഫോൺ തകരാറാണെന്ന ധാരണയിൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു ഓണാക്കിയെങ്കിലും കോൾ വിളിക്കാനാവുന്നില്ലെന്നു ഉപഭോക്താക്കൾ പരാതിപ്പെട്ടു.  ബി എസ് എൻ എൽ അല്ലാത്ത നമ്പരിൽ നിന്നും ബി എസ് എൻ അല്ലാത്ത നമ്പരിലേയ്ക്ക് കോളുകൾ പോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ബി എസ് എൻ എല്ലിൻ്റെ തകരാറാണെന്ന വിവരം ഉപഭോക്താക്കൾക്കു പിടികിട്ടിയത്. ബി എസ് എൻ എൽ നമ്പരിൽ നിന്നോ ബി എസ് എൻ എൽ നമ്പരിലേയ്ക്കോ വിളിക്കാൻ കഴിയാത്ത അവസ്ഥയാണ്.
അര മണിക്കൂർ പിന്നിട്ടിട്ടും തകരാർ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി ശ്രമിക്കുകയാണെന്ന് ബി എസ് എൻ എൽ കോട്ടയം ഓഫീസിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നു.

Post a Comment

0 Comments