പാലാ : നഗരസഭയുടെ വിവിധ വാർഡുകളിലും കൂടാതെ പാലാ ടൗണിലും വൈദ്യുതി പോസ്റ്റുകളിൽ സ്ഥാപിച്ചിരിക്കുന്ന വഴിവിളക്കുകൾ യഥാസമയം തെളിക്കുന്നതിൽ നഗരസഭ കാണിക്കുന്ന അലംഭാവം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പാലാ നഗരസഭ പ്രതിപക്ഷ നേതാവ് പ്രൊഫ സതീഷ് ചൊള്ളാനി പറഞ്ഞു.നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് തങ്ങളുടെ വാർഡിലെ കേടായ ലൈറ്റുകൾ നന്നാക്കാൻ കൗൺസിലർമാർക്ക് കരാറുകാരന് മുമ്പിൽ യാചിക്കേണ്ട അവസ്ഥ വന്ന് ചേർന്നത്. ചിലപ്പോൾ വിളിച്ചാൽ കരാറുകാരൻ ഫോൺ എടുക്കാറില്ല. ഇതേക്കുറിച്ച് കൗൺസിലിൽ ചോദിച്ചപ്പോൾ ഇനി കരാറുകാരൻ ഇങ്ങോട്ട് ഫോൺ വിളിച്ചാൽ കൗൺസിലർമാർ തിരിച്ചും ഫോൺ എടുക്കണ്ട എന്നാണ് ചെയർമാൻ മറുപടി പറഞ്ഞത്. വിഷയത്തിൽ ചെയർമാൻ്റെ നിലപാട് ശരിയല്ല. വാർഡുകളിൽ ഏറ്റവും നല്ല നിലയിൽ പോയിരുന്ന വഴിവിളക്ക് മെയിൻ്റനൻസ് കാര്യക്ഷമമായി നടക്കാത്തതിന് പിന്നിൽ ചെയർമാൻ്റെ മെല്ലെപ്പോക്ക് നയങ്ങളാണ്.
പാലാ നഗരസഭ കൊച്ചിടപ്പാടി വാർഡ് കൗൺസിലർ സിജി ടോണി വിഷയവുമായി ബന്ധപ്പെട്ട് നഗരസഭാ ചെയർമാൻ്റെ ചേംബറിന് മുമ്പിൽ മുട്ടിൽ മേൽ നിന്ന് മെഴുകുതിരി കത്തിച്ച് നടത്തിയ ഉണർത്ത് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചെയർമാൻ ഉണരുന്നില്ലെങ്കിൽ വരും ദിവസങ്ങളിൽ യു ഡി എഫ് സമരം ഏറ്റെടുക്കുമെന്ന് സതീഷ് ചൊള്ളാനി മുന്നറിയിപ്പ് നൽകി.
സിജി ടോണി നടത്തിയ ജനകീയ സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ കൗൺസിലർമാരായ ജോസ് ഇടേട്ട് , ലിജി ബിജു വരിക്കാനിക്കൽ , മായ രാഹുൽ , ലിസിക്കുട്ടി മാത്യു
തുടങ്ങിയവർ പ്ലേക്കാർഡുകളുമായി സന്നിഹിതരായിരുന്നു.
നഗരസഭയിലെ പ്രതിപക്ഷ സമരം അറിഞ്ഞ മാണി സി കാപ്പൻ
എം എൽ എ പ്രതിപക്ഷ നേതാവിനെ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.