പാലാ: കൊട്ടാരമറ്റത്തെ റിലയൻസ് സ്മാർട്ട് പോലീസ് ലോക്ഡൗണിൻ്റെ പേരിൽ അടപ്പിച്ചെങ്കിലും ഉടൻ തന്നെ തുറന്നു. ജിയോ മാർട്ടിൻ്റെ ഓൺലൈൻ വിതരണ കേന്ദ്രം കൂടിയായ റിലയൻസ് സ്മാർട്ട് പരാതികളെത്തുടർന്നാണ് പോലീസ് എത്തി പൂട്ടിച്ചത്. ആവശ്യ സാധന വിതരണത്തിനും ഓൺലൈൻ വിതരണ കേന്ദ്രങ്ങൾക്കും പ്രവർത്തിക്കാമെന്ന കളക്ടറുടെ ഉത്തരവ് പ്രകാരമാണ് സ്ഥാപനം തുറന്നതെന്ന് റിലയൻസ് അധികൃതരുടെ വിശദീകരണം.
പോലീസ് നേരത്തെ പരിശോധിച്ചു പോയപ്പോൾ പ്രശ്നമെന്നും ഉണ്ടായിരുന്നില്ലെന്ന് മാനേജർ ജെമിനി പറഞ്ഞു. പിന്നീട് ആരോ വിളിച്ചറിയച്ചതിൻ്റെ പേരിലാണ് പോലീസ് വീണ്ടും എത്തിയത്. പോലീസുകാരെ ബോധ്യപ്പെടുത്തിയ ശേഷമാണ് സ്ഥാപനം വീണ്ടും തുറന്നത്. നിർദ്ദേശപ്രകാരമുള്ള ജീവനക്കാർ മാത്രമാണ് വിതരണത്തിനുള്ളതെന്നും റിലയൻസ് അധികൃതർ പറയുന്നു.
സർക്കാർ നിബന്ധനകൾ കർശനമായി പാലിക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് മാനേജർ പറഞ്ഞു. സമൂഹത്തിന് ദോഷകരമാകുന്ന നടപടികൾ ഒരിക്കലും ഉണ്ടാകില്ലെന്നും അറിയിച്ചു. നിബന്ധനകൾ കർശനമായി പാലിച്ചുകൊണ്ടാണ് പ്രവർത്തനമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.