മൂന്നാനി: വഴിവിളക്കുകൾ കേടായതിനെത്തുടർന്നു വിളിച്ച കൗൺസിലറോട് വഴിവിളക്കുകൾ എപ്പോഴും നന്നാക്കാനാവില്ലെന്ന് നടപടി. പാലാ നഗരസഭ കൊച്ചിടപ്പാടി എട്ടാം വാർഡു കൗൺസിലർ സിജി ടോണിയോടാണ് കരാറുകാരൻ തൻ്റെ നിലപാട് വ്യക്തമാക്കിയത്. വഴിവിളക്ക് നന്നാക്കാൻ 500 രൂപ നൽകിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 300 രൂപയേ നൽകുന്നുള്ളൂവെന്നും അതിനാൽ എപ്പോഴും നന്നാക്കാൻ സാധിക്കില്ലെന്നുമാണ് കരാറുകാരൻ്റെ വാദം. എന്നാൽ കരാറുകാരനായ എം എസ് രാജുവിന് ആദ്യ ഗഡു നൽകിയെന്നും വൈദ്യുതി തകരാറുണ്ടായാൽ കരാറുകാരനെ ബന്ധപ്പെടാമെന്ന് നഗരസഭാ കൗൺസിൽ ചെയർമാൻ അറിയിച്ചിട്ടുണ്ടെന്ന കാര്യവും സിജി ടോണി കൗൺസിൽ രേഖ പുറത്തുവിട്ടു കൊണ്ട് ചൂണ്ടിക്കാട്ടി.
വഴിവിളക്കുകൾ നന്നാക്കാത്തതിനെതിരെ സമരം ആരംഭിക്കുമെന്നും കൗൺസിലർ വാർഡിൻ്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ നൽകിയ സന്ദേശത്തിൽ അറിയിച്ചു.
കൗൺസിലറുടെ കത്ത് താഴെ വായിക്കുക
നമ്മുടെ വാർഡിൽ കേടായ വഴിവിളക്കുകൾ നന്നാക്കാനായി കഴിഞ്ഞ ആഴ്‌ച്ച രാത്രിയിൽ ഞാൻ നേരിട്ട് ലിസ്റ്റ് തയ്യാറാക്കുകയുണ്ടായി. തുടർന്ന് വിവരം കരാറുകാരനെ അറിയിക്കുകയും ചെയ്തു. എന്നാൽ എപ്പഴും എപ്പഴും വഴിവിളക്ക് നന്നാക്കാൻ സാധിക്കില്ല എന്ന സമീപനമാണ് കരാറുകാരനുള്ളത്.കഴിഞ്ഞ കൗൺസിൽ കാലത്ത് ഭംഗിയായി വഴിവിളക്ക് തെളിച്ചവർ തന്നെയാണ് നിലവിലും കരാർ എടുത്തിരിക്കുന്നത്. അവർക്ക് നൽകിയ ടെൻഡർ തുക കുറഞ്ഞ് പോയെന്നും ചെയർമാൻ നിർബന്ധിച്ചാണ് ഇവരെ കരാർ എടുപ്പിച്ചതെന്നുമാണ് ഇവർ പറയുന്നത്.
ഭരണ - പ്രതിപക്ഷത്തെ പ ല കൗൺസിലർമാരെയും ഞാൻ വിളിച്ചിരുന്നു.അവരോടും ഇത് തന്നെയാണ് കരാറുകാരൻ പറയുന്നത്.
ചെയർമാൻ പറഞ്ഞിട്ടു പോലും കരാറുകാരൻ കേൾക്കുന്നില്ല.ചെയർമാൻ അങ്ങനെ പലതും പറയും എപ്പഴും നന്നാക്കാൻ സാധിക്കില്ല എന്ന് കരാറുകാരൻ പറയുന്നത് ഇന്ന് ചെയർമാൻ്റെ ശ്രദ്ധയിൽ പെടുത്തി.ഇതേ ചെയർമാനാണ് പൈകട ആതുരാലയത്തിന് മുമ്പിൽ പുതിയ ലൈറ്റ് ഇടണമെന്ന് ടി കരാറുകാരനോട് പറഞ്ഞിരിക്കുന്നത്.നിലവിൽ ഉള്ള ലൈറ്റ് നന്നാക്കിക്കാൻ സാധിക്കാത്തവർ എങ്ങനെ പുതിയ ലൈറ്റ് ഇട്ട് നൽകുമെന്ന് ആശങ്കയുണ്ട്.
വഴിവിളക്ക് തെളിക്കുന്നതുമായി ബന്ധപ്പെട്ട് കരാറുകാരനുമായി ഞാൻ കഴിഞ്ഞ ദിവസം നടത്തിയ ഫോൺ സംഭാഷണം വാർഡ് നിവാസികൾക്കായി നൽകുന്നു.
ബഹു.ചെയർമാനോട് വിവരങ്ങൾ പറഞ്ഞു കഴിഞ്ഞു. നടപടി ഉണ്ടായില്ലെങ്കിൽ സമരം ആരംഭിക്കേണ്ടി വരുമെന്നും അറിയിച്ചു കഴിഞ്ഞു.
ഏവരുടെയും പിന്തുണ തേടുന്നു.
വാർഡ് കൗൺസിലർ
വാർഡു കൗൺസിലർ കരാറുകാരനുമായി നടത്തിയ സംഭാഷണം ചുവടെ.
വാർഡ് ഗ്രൂപ്പിൽ ഈ സംഭാഷണവും കൗൺസിലർ പോസ്റ്റു ചെയ്തു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.