Subscribe Us



പി വി സിറിയക് ജനതാദൾ സെക്കുലർ കടുത്തുരുത്തി മണ്ഡലം പ്രസിഡൻ്റ്

കുറവലങ്ങാട്: ജനതാദൾ കടുത്തുരുത്തി നിയോജക മണ്ഡലം കൗൺസിൽ അംഗങ്ങളുടെ യോഗം ചേർന്ന 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും, ഭാരവാഹികളെയും തിരഞ്ഞെടുത്തു. 
റിട്ടേണിംഗ് ഓഫീസർ അഡ്വ. മാണി സിറിയക്കിൻ്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിൽ  ജില്ലാ നിരീക്ഷകരായി ജില്ലാ ജനറൽ സെക്രട്ടറി രാജീവ് നെല്ലിക്കുന്നേൽ, സംസ്ഥാന നിർവാഹകസമിതി അംഗം കെ എസ് രമേശ് ബാബു എന്നിവർ പങ്കെടുത്തു. 
നിയോജകമണ്ഡലം പ്രസിഡണ്ടായി ആയി പി വി സിറിയക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡൻ്റുമാരായി പി വി വർഗീസ്, ബാബു വെള്ളാരംകാല, സാബു കെ ജി, ബിന്ദു ബിജു, സെക്രട്ടറിമാരായി  ഷാജി കണിയാൻ കുന്നേൽ, ജോബി ജോസഫ്, ഷിജു കെ ഒ, ട്രഷററായി സോനു സാബുവിനെയും, 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുത്തു.

Post a Comment

0 Comments