Subscribe Us



ഫുട്പാത്ത് കയ്യേറി 'അംബാനി'യുടെ ബോർഡുകൾ; കണ്ണടച്ച് അധികൃതർ

ചെത്തിമറ്റം: പൂഞ്ഞാർ ഹൈവേയിൽ ചെത്തിമറ്റം ഭാഗത്ത് അംബാനി സ്മാർട്ട് ആയപ്പോൾ കാൽനടക്കാർക്കു ഫുട്പാത്ത് നഷ്ടമായി. ദിവസങ്ങളായി ഫുട്പാത്ത് കൈയ്യേറി വൈദ്യുതി തൂണിൽ ഘടിപ്പിച്ചിരിക്കുകയാണ് ഇരു ഭാഗങ്ങളിലും അംബാനി സ്ഥാപനത്തിൻ്റെ അറിയിപ്പ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. 
പലയിടങ്ങളിലും അംബാനി സ്ഥാപനം ഫുട്പാത്ത് കയ്യേറി ബോർഡ്‌ സ്ഥാപിച്ചിട്ടുണ്ട്.
അംബാനി ആയതിനാൽ അധികൃതരും സല്യൂട്ട് ചെയ്യുകയാണെന്നു നാട്ടുകാർ കുറ്റപ്പെടുത്തി. ടൗണിൽ ഒരു മിനിറ്റ് അത്യാവശ്യത്തിന് നിർവ്വാഹമില്ലാതെ പാർക്കു ചെയ്യേണ്ടി വരുമ്പോൾ അപ്പോഴെത്തും പണം പിഴിയുന്ന യന്ത്രവുമായി പോലീസ് വരാറുണ്ടെന്നു നാട്ടുകാർ പറയുന്നു. ഗതാഗത തടസ്സം പറഞ്ഞു ദുരിതകാലമാണെങ്കിലും പണം പിഴിഞ്ഞെടുക്കുകയാണെന്ന ആക്ഷേപവും നിലനിൽക്കുകയാണ്. 

പലവട്ടം ഈ വഴി കടന്നു പോയിട്ടുള്ള പോലീസ് അംബാനി സ്മാർട്ട് ആയത്  കണ്ണിൽപ്പെടാതെ പോകുകയാണെന്ന പരാതി ഉയർന്നു.

Post a Comment

0 Comments