Subscribe Us



പാലാ രൂപതയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു

പാലാ: പാലാ രൂപതയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. പാലാ രൂപത ഒഫീഷ്യൽ എന്ന യൂട്യൂബ് ചാനലാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഇക്കാര്യം ഇന്ന് (13/01/2022) രാത്രി എട്ടുമണിയോടെ രൂപത മീഡിയ കമ്മീഷൻ ഇക്കാര്യം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു. ഇതു സംബന്ധിച്ചു പരാതി നൽകിയിട്ടുണ്ട്.

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയിൽ വിശ്വാസികൾക്കു നൽകിയ സന്ദേശം അടുത്തകാലത്ത് വിവാദ വിഷയമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു ഈ സംഭവത്തിനു ബന്ധമുണ്ടോ എന്നു വിശ്വാസികൾക്കിടയിൽ സംശയമുയർന്നിട്ടുണ്ട്. ഇതിനു മുമ്പ് ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം മുതലെടുപ്പ് ലക്ഷ്യമിട്ടു തത്പര കക്ഷികൾ ചെയ്തതാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ചാനൽ ഹാക്ക് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രസ്തുത ചാനലിൽ വരുന്ന വീഡിയോകൾക്ക് രൂപതയ്ക്ക് യാതൊരു തരത്തിലുള്ള ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ലെന്നും രൂപത മീഡിയാ കമ്മീഷൻ അറിയിച്ചിട്ടുണ്ട്.

പാലാ രൂപതാ മീഡിയാ കമ്മീഷൻ്റെ ഫേസ്ബുക്ക് കുറിപ്പ്

"പാലാ രൂപതയുടെ ഔദ്യോഗിക YouTube ചാനലായ Palai Roopatha Official എന്ന യൂട്യൂബ് ചാനൽ  hack ചെയ്യപ്പെട്ടു. ആരാണ് എങ്ങനെയാണ് ഹാക്ക് ചെയപ്പെട്ടത് എന്നതിനെ സംബന്ധിച്ച് cyber പോലീസ് അന്വേഷിച്ചു വരുന്നു. 
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അതിൽ വരുന്ന വീഡിയോകൾക്ക് രൂപതയ്ക്ക് യാതൊരു തരത്തിലുള്ള ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല എന്ന് പാലാ രൂപത മീഡിയ കമ്മീഷൻ അറിയിച്ചു."

Post a Comment

0 Comments