കൊഴുവനാൽ: ഭിന്നശേഷിക്കാരായ കുട്ടികളെ ആശുപത്രിയിൽ കൊണ്ടുപോകാൻ വാങ്ങിയ വാഹനത്തിൻ്റെ കാറ്റൂരി വിട്ട് സാമൂഹ്യ വിരുദ്ധർ അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി. കൊഴുവനാൽ സ്വദേശി മനുവാണ് പരാതി ഉന്നയിച്ചത്. മനുവിൻ്റെ രണ്ടു കുട്ടികൾക്കു അപൂർവ്വമായ സി എ എച്ച് രോഗമുണ്ട്. ഇതിലൊരു കുട്ടിക്കു ഓട്ടിസവുമുണ്ട്. എപ്പോഴും പരിചരണം ആവശ്യമുള്ള കുട്ടികളാണ് ഇരുവരും.
ഇവരെ ആശുപത്രിയിൽ കൊണ്ടു പോകുന്നതിനും മറ്റുമായി അടുത്ത കാലത്ത് മനുവിൻ്റെ സുഹൃത്തുക്കൾ ചേർന്ന് പഴയ ഒരു വാഹനം വാങ്ങി നൽകിയിരുന്നതായി മനു പറഞ്ഞു. വീടിൻ്റെ മുറ്റത്തു കിടന്ന ഈ വാഹനത്തിൻ്റെ sയറിൻ്റെ കാറ്റാണ് സാമൂഹ്യ വിരുദ്ധർ കഴിഞ്ഞ രാത്രി ഊരി വിട്ടു അപായപ്പെടുത്താൻ ശ്രമിച്ചതെന്നു മനു പരാതിപ്പെട്ടു. രാത്രി മതിൽ ചാടി കടന്നു വന്നാണ് വാഹനത്തിനു കേടുപാടുകൾ വരുത്തി അപായപ്പെടുത്താൻ ശ്രമിച്ചതെന്നും മനു പറയുന്നു.
നാളുകളായി സാമൂഹ്യ വിരുദ്ധരുടെ ശല്യം ഉണ്ടെന്നു പറഞ്ഞ മനു ഈയിടെയായി ശല്യം രൂക്ഷമായതായും ചൂണ്ടിക്കാട്ടി. ഏതാനും നാൾ മുമ്പ് പൂച്ചെട്ടികൾ നശിപ്പിക്കുകയുണ്ടായെന്നും മനു പറയുന്നു.
കുട്ടികൾക്കു അസുഖം മൂർഛിച്ചാൽ ഉടനടി ആശുപത്രിയിൽ എത്തിക്കണം. അതിനായി തയ്യാറാക്കി നിർത്തിയിരുന്ന വാഹനം പരിശോധിച്ചപ്പോഴാണ് കാറ്റൂരി വിട്ടതടക്കം ശ്രദ്ധയിൽപ്പെട്ടതെന്നും മനു പറഞ്ഞു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.