Subscribe Us



സ്കൂളിൽ പോകാതെ സിനിമയ്ക്കു പോയി; പാലായിൽ നിന്നും കാണാതായ പെൺകുട്ടികളെ ഈരാറ്റുപേട്ടയിൽ കണ്ടെത്തി

പാലാ: പാലായിൽ നിന്നും ഇന്നു കാണാതായ രണ്ടു പെൺകുട്ടികളെയും പാലാ പോലീസ് കണ്ടെത്തി. ഈരാറ്റുപേട്ടയിൽ നിന്നുമാണ് ഇവരെ കണ്ടെത്തിയത്. സിനിമ കാണാൻ പോയതാണെന്ന് പെൺകുട്ടികൾ പറഞ്ഞതായി അറിയുന്നു. ഇവരെ പാലാ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. 

പത്താം ക്ലാസിൽ പഠിക്കുന്ന രണ്ടു പെൺകുട്ടികളെ രാവിലെ കാണാതാകുകയായിരുന്നു. സ്കൂളിലേയ്ക്ക് എന്നു പറഞ്ഞാണ് ഇവർ ഹോസ്റ്റലിൽ നിന്നും ഇറങ്ങിയത്. അതേസമയം സ്കൂളിൽ എത്താതിരുന്നതിനെത്തുടർന്നു സ്കൂൾ അധികൃതർ ഹോസ്റ്റലിൽ അന്വേഷിച്ചപ്പോഴാണ് കുട്ടികളെ കാണാതായ വിവരം അറിഞ്ഞത്. തുടർന്നു പോലീസിൽ  അറിയിക്കുകയായിരുന്നു.

Post a Comment

0 Comments