Subscribe Us



പാലായിൽ നിന്നും ഇന്ന് വീണ്ടും രണ്ടു പെൺകുട്ടികളെ കാണാതായി

പാലാ: പാലായിൽ നിന്നും ഇന്ന് വീണ്ടും സ്കൂൾ വിദ്യാർത്ഥികളായ രണ്ടു പെൺകുട്ടികളെ കാണാതായി. പാലാ മുരിക്കുംപുഴയിൽ ഉള്ള പ്രീ മെട്രിക് ഹോസ്റ്റലിൽ നിന്നുള്ള   മീരാ രാജപ്പൻ, അനാമിക എൻ ബിജു എന്നീ പത്താം ക്ലാസ് വിദ്യാർത്ഥിനികളെയാണ് കാണാതായത്. ഹോസ്റ്റലിൽ നിന്നും സ്കൂളിൽ പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങിയ ഇവർ സ്കൂളിൽ എത്തിയില്ല. സ്കൂളിൽ കുട്ടികൾ എത്താത്തതിനെത്തുടർന്ന് സ്കൂൾ ഹോസ്റ്റലിലേക്ക് വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. തുടർന്നു പാലാ പോലീസിൽ പരാതി നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ പാലാ പോലീസ് അന്വേഷണം ആരംഭിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ പാലാ സ്‌റ്റേഷനിലെ 04822 212334 വിവരം അറിയിക്കണമെന്ന് എസ് ഐ ഷാജി സെബാസ്റ്റ്യൻ അറിയിച്ചു.

ഇന്നലെ മേലമ്പാറ നിന്നും പ്ലസ് വൺ വിദ്യാർത്ഥിനിയെ കാണാതായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം കാട്ടാകടയിൽ നിന്നും വൈകിട്ടോടെ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.

Post a Comment

0 Comments