Subscribe Us



പത്രപരസ്യം നൽകി കള്ള ടാക്സി; ചെവിക്കു പിടിച്ച് മോട്ടോർവാഹനവകുപ്പ്

പാലാ: പത്രപരസ്യം നൽകി ടാക്സി സർവ്വീസ് നടത്തിയ കാറുടമയെ ടാക്സി ഡ്രൈവർമാരുടെ പരാതിയെത്തുടർന്നു മോട്ടോർ വാഹന വകുപ്പ് പിടികൂടി പിഴയടപ്പിച്ചു. പാലായിലെ ടാക്സി ഡ്രൈവർമാരുടെ പരാതിയെത്തുടർന്നാണ് നടപടി. 

പാലായിൽ യാത്രയ്ക്ക് ഡ്രൈവറെ/കാറോടുകൂടി ഡ്രൈവറെ ആവശ്യമുള്ള കസ്റ്റമേഴ്സ് മാത്രം വിളിക്കുക സ്ഥിരമായ ഓട്ടത്തിനും തയ്യാറാണെന്നാണ് പരസ്യം. ഈ പരസ്യം ശ്രദ്ധയിൽപ്പെട്ട ടാക്സി ഡ്രൈവർമാർ തന്നെ ഓട്ടം വിളിച്ചു. തുടർന്നു മോട്ടോർ വാഹന വകുപ്പിനു പരാതി നൽകി പിടികൂടുകയായിരുന്നു.  

വാഹനമുടമയിൽ നിന്നും 3000 രൂപ പിഴ ഈടാക്കിയതായി മോട്ടോർ വാഹന വകുപ്പിൻ്റെ പാലാ കാര്യാലയം അറിയിച്ചു.

പാലായിലെ ടാക്സി ഡ്രൈവേഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റിയാണ് പരാതി നൽകിയത്. കള്ള ടാക്സിക്കെതിരെ നടപടികൾ കർശനമാക്കണമെന്ന് പ്രസിഡൻ്റ് ജോസ് പ്രകാശ് പോളച്ചിറയിൽ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

Post a Comment

0 Comments