കളമശ്ശേരി: കെ പി സി സി മുൻ പ്രസിഡന്റും പോണ്ടിച്ചേരി ലെഫ് ഗവർണ്ണറും മദ്ധ്യപ്രദേശ്, ഗുജറാത്ത് ഗവർണ്ണറുമായിരുന്ന പ്രൊഫ കെ എം ചാണ്ടിയുടെ മൂത്ത പുത്രൻ റിട്ടയേർഡ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് കെ സി മാത്യു (80) നിര്യാതനായി. എറണാകുളം അമൃത ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
2002 ൽ എഫ് എ സി ടി അമ്പലമുകളിൽ നിന്നും ചീഫ് എൻജിനിയർ ആയി വിരമിച്ച മാത്യു എഫ് ഒ എ പ്രസിഡന്റ്, കളമശ്ശേരി വൈ എം സി എ എന്നിവയിൽ സജീവ അംഗവും കളമശ്ശേരി സോഷ്യൽ പള്ളി നിർമ്മാണ കമ്മിറ്റി കൺവീനർ, നാഷണൽ കോൺഫെഡറേഷൻ ഓഫ് പബ്ലിക് സെക്ടർ എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പൊതുരംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്നു.
സംസ്കാരം ഇന്ന് (02/02/2022) വൈകിട്ട് നാലുമണിക്ക് കളമശ്ശേരി ശാന്തിനഗറിലെ സ്വവസതിയിൽ ആരംഭിച്ച് കളമശ്ശേരി സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ.
ഭാര്യ: മേരി മാത്യു (പുല്ലാട്ട്, പേരാമ്പ്ര), മക്കൾ: ബിജു മാത്യു (ഡയറക്ടർ, കേരളാ ഹെഡ്, ഹെൽപ്പേജ് ഇന്ത്യ), ദീപ രജത് (അസിസ്റ്റന്റ് വിപി, ഫെഡറൽ ബാങ്ക് ഡൽഹി)
മരുമക്കൾ :അനു (ജെർത്രൂഡ് കെജി- എ ഇ ഇ, കെ എസ് ഇ ബി) രജത് ജേക്കബ് തോമസ് (ജനറൽ മാനേജർ, ടെക്‌നിപ്, ഡൽഹി)
കൊച്ചുമക്കൾ : അന്നു ക്ലാര രജത്, ചിത്ര മരിയ അലക്‌സാണ്ടർ, ദീപക് രജത് , അമൃത ലിസ് അലക്‌സാണ്ടർ, മരിയ രജത്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.