കോട്ടയം: ജനതാദൾ സെക്കുലർ ജില്ലാ പ്രസിഡൻ്റായി എം ടി കുര്യനെ വീണ്ടും തിരഞ്ഞെടുത്തു. കാൽ നൂറ്റാണ്ട് കാലമായി ജനതാദൾ സെക്കുലറിനെ കോട്ടയം ജില്ലയിൽ നയിക്കുന്നത് എം ടി കുര്യനാണ്. കോട്ടയം രാഷ്ട്രീയത്തിലെ അറിയപ്പെടുന്ന നേതാവായ എം ടി കുര്യൻ അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയെ കരിങ്കൊടി കാണിച്ചതിന് ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്.
ജനതാദളിലെ പ്രിയങ്കരനായ നേതാവായ അദ്ദേഹം 137 വോട്ടിൽ 127 വോട്ടും നേടിയാണ് പ്രസിഡൻ്റായത്. ആറ് വോട്ട് അസാധു ആയപ്പോൾ എതിർ സ്ഥാനാർത്ഥിക്കു മൂന്ന് വോട്ടുകൾ മാത്രമാണ് ലഭിച്ചത്. മുൻ മന്ത്രി എൻ എം ജോസഫ് അനാരോഗ്യം മൂലം വോട്ടിംഗിൽ പങ്കെടുത്തില്ല.
സംസ്ഥാന കൗൺസിലിലേക്ക് രാജീവ് നെല്ലിക്കുന്നേൽ, കെ എസ് രമേഷ് ബാബു, ജോണി ജോസഫ്, ബാബു തോമസ്, സിബി തോട്ടുപുറം, കെ കെ രാജു, പി.വി സിറിയക്, പി എച്ച് അൻഷാദ്, മറിയാമ്മ ആൻറണി എന്നിവർ വൻ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ റിട്ടേണിംഗ് ഓഫീസർ ആയി അഡ്വക്കറ്റ് സി എസ് സുനിൽകുമാർ തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ നിർവാഹക സമിതിയിലേക്ക് ജനറൽ വിഭാഗത്തിൽ 20 പേരും, സംവരണ വിഭാഗത്തിൽ 30 പേരും തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പ് ഫലം ജില്ലാ റിട്ടേണിംഗ് ഓഫീസർ കെ ആർ ശശീന്ദ്രൻ പ്രഖ്യാപിച്ചു. മാർച്ച് മാസത്തിൽ നടക്കുന്ന സംസ്ഥാന എക്സിക്യൂട്ടീവ്, ദേശീയ കൗൺസിൽ , സംസ്ഥാന പ്രസിഡൻറ് തെരഞ്ഞെടുപ്പിലേക്ക്. ജില്ലയിൽ നിന്ന് ഒൻപത് പേർക്കാണ് വോട്ട് അവകാശമുള്ളത്. റിട്ടേണിംഗ് ഓഫീസർ കെ ആർ ശശീന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡണ്ട് എം.ടി.കുര്യൻ രാജീവ് നെല്ലിക്കുന്നേൽ, കെ എസ് രമേശ് ബാബു, സിബി തോട്ടുപുറം, ബാബു തോമസ്, ജോണി ജോസഫ് എന്നിവർ പ്രസംഗിച്ചു. കോട്ടയം ജില്ലയിൽ വാർഡ്, മണ്ഡലം ജില്ലാതല ഇലക്ഷനുകൾ പൂർത്തിയാക്കി.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.