Subscribe Us



കെ എസ് ആർ ടി സി കണ്ടക്ടറുടെ ആനവണ്ടിപ്പാട്ട് തരംഗമാകുന്നു

പാലാ: 'പുനർജനി തേടി പായുന്നിതാ... ' എന്ന ആനവണ്ടിപ്പാട്ട് തരംഗമാകുന്നു. പാലാ കെ എസ് ആർ ടി സി ഡിപ്പോയിലെ കണ്ടക്ടർ പ്രതീഷ് പി വാസ് എഴുതി ഈണം പകർന്ന് നിർമ്മിച്ച് ആലപിച്ച പാട്ടാണ് തരംഗമായി മാറുന്നത്. പാലാ കെ എസ് ആർ ടി സി ബസ് ഡിപ്പോയുടെ പശ്ചാത്തലത്തിൽ ആരംഭിക്കുന്നതാണ് ഈ ഗാനം. അഞ്ച് മിനിറ്റ് 22 സെക്കൻ്റ് ദൈർഘ്യമുള്ള ഈ ഗാനം കെ എസ് ആർ ടി സി ബസുകളുടെ യാത്രയെ ആസ്പദമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്.
കെ എസ് ആർ ടി സി കണ്ടക്ടർ ആന്നെങ്കിലും ഒഴിവ് സമയങ്ങളിൽ കലാപ്രവർത്തനത്തിനാണ് വിനിയോഗിക്കുന്നതെന്ന് പ്രതീഷ് 'പാലാ ടൈംസി'നോട് പറഞ്ഞു. കുറച്ചു കാലം ദോഹയിലും ജോലി നോക്കിയിരുന്നു. ഒട്ടേറെ പാട്ടുകൾ എഴുതുകയും ഷോർട്ട് ഫിലിമുകൾ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയിരിക്കെയാണ് തൊഴിലുമായി ബന്ധപ്പെട്ട ഒരു ഗാനം തയ്യാറാക്കാൻ തീരുമാനിച്ചത്. അത് തരംഗമാകുകയും ചെയ്തു.
രണ്ട് ക്രിസ്തീയ ഭക്തിഗാനങ്ങളുടെയും ഒരു സിനിമയുടെയും പണിപ്പുരയിലാണ് ഇദ്ദേഹം. 

മണർകാട് പരവൻപറമ്പിൽ വാസുവാണ് പിതാവ്. ഭാര്യ: രജനി. വിദ്യാർത്ഥികളായ ഗായത്രി, ഗംഗ എന്നിവരാണ് മക്കൾ.

Post a Comment

0 Comments