Subscribe Us



പൊൻകുന്നം റൂട്ടിൽ ഉണ്ടായ അപകടത്തിൽ കാർ തകർന്നു തരിപ്പണമായി

പാലാ: പൊൻകുന്നം റൂട്ടിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. കുമ്പാനിയിൽ നിയന്ത്രണംവിട്ടു തൊട്ടടുത്ത പുരയിടത്തിലേയ്ക്ക് മറിഞ്ഞ കാർ തകർന്നു തരിപ്പണമായി. വൈകിട്ടു നാലു മണിയോടെയാണ് സംഭവം. വഴിയിൽ പാർക്കു ചെയ്തിരുന്ന ബുള്ളറ്റും ഇടിച്ചു തെറിപ്പിക്കുകയുണ്ടായി. ബുള്ളറ്റിൽ യാത്രക്കാരൻ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണമെന്ന് സംശയിക്കുന്നു. 
കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ പരുക്കേറ്റ ഓട്ടോ ഡ്രൈവർ മരണമടഞ്ഞിരുന്നു. ടാങ്കർ ലോറിയും ഇവിടെ മറിഞ്ഞിട്ട് അധികനാളുകളായില്ല.
പൊൻകുന്നം റൂട്ട് കുരുതിക്കളമായിട്ടും അധികൃതർക്കു അനക്കമില്ലെന്നു നാട്ടുകാർ കുറ്റപ്പെടുത്തി. 

Post a Comment

0 Comments