പാലാ: പെൺകുട്ടികൾക്കായി ഏറ്റവും മികച്ച വിദ്യാഭ്യാസ സാഹചര്യം ഉറപ്പു വരുത്തുന്ന അൽഫോൻസാ കോളജിൻ്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഏജൻസിയായ റൂസായുടെ ധനസഹായത്തോടെ അൽഫോൻസാ കോളജിൽ നിർമ്മിച്ച ഇൻഡോർ വോളിബോൾ സ്റ്റേഡിയത്തിൻ്റെയും പുനരുദ്ധാരണ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരന്നു മന്ത്രി. പൊതു വിദ്യാഭ്യാസ മേഖലയിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണെന്ന മുദ്യാവാക്യം സാക്ഷാൽക്കരിച്ചു വലിയ മാറ്റം സൃഷ്ടിക്കാനും സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. സമഗ്രമായ വിദ്യാഭ്യാസ ചിന്തകൾക്കുള്ള വേദിയായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറട്ടെയെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
മാണി സി കാപ്പൻ എം എൽ എ മുഖ്യ പ്രഭാഷണം നടത്തി. കോളജ് പ്രിൻസിപ്പൽ ഡോ സി റജീനാമ്മ ജോസഫ്, മുനിസിപ്പൽ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറെക്കര, കൗൺസിലർ സാവിയോ കാവുകാട്ട്, കോളജ് ബർസാർ റവ ഡോ ജോസ് ജോസഫ് എന്നിവർ പ്രസംഗിച്ചു.


0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.