Subscribe Us



രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചു; വർദ്ധനവ് ഇന്നു മുതൽ

ന്യൂഡൽഹി: ഇടവേളയ്ക്കു ശേഷം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വർദ്ധിപ്പിച്ചു. ലീറ്ററിന് 87 പൈസ പെട്രോളിനും. 85 പൈസ ഡീസലിനുമാണ് വർദ്ധിപ്പിച്ചത്. 
പുതിയ വില ഇന്ന് (22/03/2022) രാവിലെ പ്രാബല്യത്തില്‍ വന്നു. നവംബറിൽ ദീപാവലിയോടനുബന്ധിച്ചാണ് അവസാനമായി വില പരിഷ്കരിച്ചത്. റഷ്യ-യുക്രൈൻ സംഘർഷപശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില 130 ഡോളറിന് മുകളിലേക്കെത്തിയപ്പോഴും രാജ്യത്ത് പെട്രോൾ, ഡീസൽവിലയിൽ മാറ്റം വരുത്തിയിരുന്നില്ല. നിലവിൽ 115 ഡോളറിനുമുകളിലാണ് ക്രൂഡ് ഓയിൽ വില.

Post a Comment

0 Comments