പാലാ: അധികാര ദുർവിനിയോഗത്തിലൂടെ പാലായുടെ വികസനത്തിന് നിരന്തരം തടസ്സം സൃഷ്ടിക്കുന്ന കേരളാ കോൺഗ്രസ് എമ്മിൻ്റെ നിലപാടിനെതിരെ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാൻ ഡെമോക്രാറ്റിക് കോൺഗ്രസ് കേരളാ നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു. കഴിഞ്ഞ ഇടതുസർക്കാരിൻ്റെ കാലത്ത് അനുവദിച്ച പദ്ധതികൾ നടപ്പാക്കാതിരിക്കാനും പുതിയ പദ്ധതികൾ ലഭിക്കാതിരിക്കാനും കേരളാ കോൺഗ്രസ് എം നിരന്തരം ശ്രമിക്കുകയാണെന്ന് ഡി സി കെ കുറ്റപ്പെടുത്തി. പാലായിൽ കേരളാ കോൺഗ്രസ് തടസ്സപ്പെടുത്തുന്ന വികസന പദ്ധതികൾ അക്കമിട്ടു നിരത്തി 'എൻ്റെ പാലാ എൻ്റെ അഭിമാനം' എന്ന പേരിൽ സമര പരമ്പരകൾക്കു തുടക്കമിടാനും യോഗം തീരുമാനിച്ചു.
ഇതിൻ്റെ ആദ്യ ഘട്ടമെന്നനിലയിൽ കളരിയാന്മാക്കൽ പാലം റോഡ് പൂർത്തീകരണം അടിയന്തിരമായി നടപ്പാക്കണമെന്നാവശ്യപ്പെട്ടു പ്രക്ഷോഭം ആരംഭിക്കും.
അപ്രോച്ച് റോഡും തുടർ റോഡും ഇല്ലാതെ ഏഴു വർഷങ്ങൾക്കു മുമ്പാണ് കളരിയാമ്മാക്കൽ പാലം പണി പൂർത്തീകരിച്ചത്. പിന്നീട് വർഷങ്ങളോളം നടപടിയില്ലാതെ കിടക്കുകയായിരുന്നു. എന്നാൽ മാണി സി കാപ്പൻ ആദ്യം എം എൽ എ ആയപ്പോൾ നാട്ടുകാരുടെ ആവശ്യപ്രകാരം പാലം റോഡ് പൂർത്തീകരണത്തിന് മുൻഗണന നൽകി.
ചെത്തിമറ്റം ഭാഗത്ത് അപ്രോച്ച് റോഡും കിഴപറയാർ ഭാഗത്ത് അപ്രോച്ച് റോഡും ഇല്ലാതെയും തുടർ റോഡിനുള്ള സ്ഥലം ഏറ്റെടുക്കാതെയുമായിരുന്നു പാലാ ടൗണിനെയും മീനച്ചിൽ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ചെത്തിമറ്റം കളരിയാമാക്കൽ കടവ് പാലം പൂർത്തീകരിച്ചത്. ആവശ്യമായ സ്ഥലം നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാനുള്ള നടപടികളും സ്വീകരിച്ചിരുന്നില്ല. പാലത്തിനൊപ്പം ചെക്കുഡാമും നിർമ്മിച്ചിരുന്നു. 7.5 മീറ്റർ വീതിയിലും 75 മീറ്റർ നീളത്തിലും തീർത്തിരിക്കുന്ന പാലം നിർമ്മിച്ചത് ജലസേചന വകുപ്പായിരുന്നു. മുൻ എം എൽ എ കെ എം മാണിയുടെ കാലത്താണ് പാലം മാത്രമായി പണി പൂർത്തീകരിച്ചത്.
കോടികൾ മുടക്കി പണി പൂർത്തിയാക്കിയ പാലം പ്രയോജനമില്ലാതെ കിടക്കുന്നത് കഴിഞ്ഞ ഇടതു സർക്കാരിൻ്റെ കാലത്ത് മാണി സി കാപ്പൻ എം എൽ എ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ശ്രദ്ധയിൽപ്പെടുത്തി. ഇതോടെ നടപടി ക്രമങ്ങൾ അടിയന്തിര പ്രാധാന്യം നൽകി പൂർത്തീകരിക്കാൻ മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദേശം നൽകുകയായിരുന്നു. തുടർന്ന് അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിനും റോഡിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുമായി 13 കോടി 87 ലക്ഷം രൂപ സർക്കാർ അനുവദിച്ചു. പിന്നീട് കോട്ടയത്തും തിരുവനന്തപുരത്തുമായായി എം എൽ എ നിരന്തരം നടത്തിയ പരിശ്രമങ്ങൾക്കൊടുവിലാണ് നടപടി ക്രമങ്ങൾ അവസാന ഘട്ടത്തിൽ എത്തിയിരുന്നു. എന്നാൽ പാലായിൽ രാഷ്ട്രീയ മാറ്റം വന്നതോടെ നടപടി ക്രമങ്ങൾ മന്ദീഭവിക്കുകയായിരുന്നു. കേരളാ കോൺഗ്രസ് എമ്മിനെ പരാജയപ്പെടുത്തിയതിൻ്റെ വിരോധത്തിന് അധികാരമുപയോഗിച്ചു പാലായിലെ വികസനം തടസ്സപ്പെടുത്തുന്നതിൻ്റെ ഭാഗമായിട്ടാണ് പാലം റോഡ് പൂർത്തീകരണം തടസ്സപ്പെടുത്തിയിരിക്കുന്നതെന്
എം പി കൃഷ്ണൻനായർ അധ്യക്ഷത വഹിച്ചു. ജോഷി പുതുമന, ടോണി തൈപ്പറമ്പിൽ, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, അപ്പച്ചൻ ചെമ്പൻകുളം, താഹ തലനാട്, റോയി നാടുകാണി, ബീന രാധാകൃഷ്ണൻ, ജ്യോതി ലക്ഷ്മി, ഷൈലാ ബാനു എന്നിവർ പ്രസംഗിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.