Subscribe Us



ഗ്രാമവാസികൾക്ക് ഇന്നും നാളെയും വൈകിട്ട് 6.30 നും 11.30 നും ഇടയിൽ വൈദ്യുതി നിയന്ത്രണം

പാലാ: വൈദ്യുതി ഉപയോഗം വർദ്ധിച്ചതോടെ ഗ്രാമവാസികൾക്കു വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. ഇതിൻ്റെ ഭാഗമായി ഇന്ന് 6.30 നും 11.30 നും ഇടയിൽ 15 മിനിറ്റ് ലോഡ് ഷെഡിംഗ് ഏർപ്പെടുത്തി. 
നാളെയും നിയന്ത്രണമുണ്ടാവും. ആശുപത്രി അടക്കമുള്ള അവശ്യ സേവന മേഖലകളെയും നഗരപ്രദേശങ്ങളെയും നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസമായി അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഏർപ്പെടുത്തിയിരുന്നു.

Post a Comment

0 Comments