Subscribe Us



വിലക്കയറ്റത്തിനെതിരെ കോട്ടയത്ത് ജനതാദൾ എസ് പ്രതിഷേധമിരമ്പി

കോട്ടയം: കോർപ്പറേറ്റുകൾക്ക് വേണ്ടി രാജ്യത്തെ സാധാരണ ജനങ്ങളുടെ ജീവിതം ദുരിതപൂർണമാക്കുന്ന വിലക്കയറ്റം നിയന്ത്രിക്കുവാൻ  കേന്ദ്ര ഗവൺമെൻറ് ശക്തമായി ഇടപെടണമെന്ന് ജനതാദൾ കോട്ടയം ജില്ലാ പ്രസിഡണ്ട് എം ടി കുര്യൻ ആവശ്യപ്പെട്ടു.  പെട്രോൾ, ഡീസൽ, പാചകവാതകം, ജീവൻരക്ഷാമരുന്നുകൾ അടക്കമുള്ളവയുടെ വില വർധിപ്പിച്ച കേന്ദ്ര ഗവൺമെൻറ് നിലപാടിൽ  പ്രതിഷേധിച്ച്  കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ ജനതാദൾ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാത ടോൾ വർധന ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
ജനതാദൾ സംസ്ഥാന കൗൺസിൽ അംഗം രാജീവ് നെല്ലിക്കുന്നേൽ അധ്യക്ഷത വഹിച്ച പ്രതിഷേധ ധർണയിൽ സംസ്ഥാന ജില്ലാ നേതാക്കളായ കെ എസ് രമേശ് ബാബു, കെ കെ രാജു, ജോണി ജോസഫ് , അൻഷാദ് പി എച്ച്, ഡോ. തോമസ് കാപ്പൻ,  നിയോജക മണ്ഡലം പ്രസിഡൻ്റുമാരായ രമേശ് കിടാചിറയിൽ, എ സി രാജേഷ്, എൻ.എം. മൈക്കിൾ, കിസാൻ ജനത ജില്ലാ പ്രസിഡൻറ് ബി.പി സേൽവേർ, സിദ്ദിഖ് തലപ്പള്ളി, സിൽവി കടനാട്, യുവജനതാദൾ ജില്ലാ ഭാരവാഹികളായ  സജീവ് കറുകയിൽ, ടോണി കുമരകം, മഹിളാ ജനത നേതാവ് എൽസമ്മ ജേക്കബ്, കെ കെ ബിജു, വി എൻ വിജയൻ, പി.ജി പ്രഭ, അക്ബർ നൗഷാദ്, സാജൻ വർഗീസ്, രാജേഷ് ചെങ്ങളം, അജി ആരയസ്സേരിൽ, സതീഷ് പുതുവ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments