പാലാ: ജി വി രാജാ ഫുട്ബോൾ അക്കാദമിയുമായി ചേർന്നു പാലാ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ സമ്മർ ഫുട്ബോൾ ക്യാമ്പും സെലക്ഷൻ ട്രയൽസും നടത്തുന്നു.
പാലായിലെ ചെറിയാൻ ജെ കാപ്പൻ സ്മാരക മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന സെലക്ഷൻ ട്രയൽസിൽ സെലക്ഷൻ ലഭിക്കുന്ന കുട്ടികൾക്കു സൗജന്യ പരിശീലനവും ഹോസ്റ്റൽ സൗകര്യവും ലഭ്യമാക്കും. 6 മുതൽ 17 വയസു വരെ പ്രായമുള്ള കുട്ടികൾക്ക് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്കു പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻ്ററി സ്കൂളിൽ പഠന സൗകര്യവും ലഭിക്കും.
ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ്റെ അംഗീകാരമുള്ള പരിശീലകരാണ് പരിശീലനം നൽകുന്നത്. സമ്മർ ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികളിൽ നിന്നും തിരഞ്ഞെടുക്കുന്ന 40 കുട്ടികൾക്കു ജി വി രാജ ഫുട്ബോൾ അക്കാദമിയിൽ പ്രവേശനവും ലഭ്യമാക്കും.
താത്പര്യമുള്ളവർ 10 നകം 9946801391, 9447828437 എന്നീ നമ്പരുകളിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.