Subscribe Us



വൈദ്യുതി ഉപഭോഗം വർദ്ധിച്ചു; രാത്രി കാലത്ത് 15 മിനിറ്റ് അപ്രഖ്യാപിത ലോഡ്ഷെഡിംഗുമായി കെ എസ് ഇ ബി

പാലാ: അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ആരംഭിച്ചു. ഉഷ്ണം കടുത്തതോടെ ആരംഭിച്ച വൈദ്യുതി പ്രതിസന്ധി മറികടക്കാൻ അപ്രതീക്ഷിത ലോഡ് ഷെഡിംഗുമായി വൈദ്യുതി വകുപ്പ്. അർദ്ധരാത്രിക്കു ശേഷമാണ് ഇപ്പോൾ 15 മിനിറ്റ് ലോഡ് ഷെഡിംഗ് ആരംഭിച്ചത്. ഇന്നലെ മുതലാണ് ലോഡ് ഷെഡിംഗ് ആരംഭിച്ചത്.
ഉഷ്ണം രൂക്ഷമായതോടെ വീടുകളിലും മറ്റും ഫാൻ, ഏ സി തുടങ്ങിയവയുടെ ഉപയോഗം വൻതോതിൽ വർദ്ധിച്ചതോടെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായെന്നാണ് വിലയിരുത്തൽ. മുൻ കാലങ്ങളെ അപേക്ഷിച്ചു ഈ വർഷം ഉഷ്ണം അതിരൂക്ഷമാണ്. ഇതോടെ ഉടലെടുത്ത വൈദ്യുതി ഉപയോഗം മൂലമുള്ള പ്രതിസന്ധി മറികടക്കാനാണത്രെ അപ്രഖ്യാപിത ലോഡ് ഷെഡിംഗ് എന്നാണ് അറിയുന്നത്. എത്ര ദിവസത്തേയ്ക്കാണ് ലോഡ് ഷെഡിംഗ് എന്നു ഏർപ്പെടുത്തിയിരിക്കുന്നതെന്നു അറിവായിട്ടില്ല.

Post a Comment

0 Comments