Subscribe Us



സംസ്ഥാന നിർമ്മിതി കേന്ദ്രം നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ സീലിംഗ് തകർന്നു

പാലാ: സർക്കാർ ഉടമസ്ഥതയിലുള്ള സംസ്ഥാന നിർമ്മിതി കേന്ദ്രം നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ സീലിംഗ് ഇളകി വീണു. മാണി സി കാപ്പൻ എം എൽ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചു ചെറിയാൻ ജെ കാപ്പൻ സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിൻ്റെ പ്രവേശന കവാടത്തോടു ചേർന്നു നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ സീലിംഗാണ് തകർന്നു വീണത്. വള്ളിച്ചിറയിൽ പ്രവർത്തിക്കുന്ന നിർമ്മിതികേന്ദ്രത്തിൻ്റെ യൂണിറ്റിനായിരുന്നു നിർമ്മാണച്ചുമതലയെന്ന് എം എൽ എ ഓഫീസ് അറിയിച്ചു.
തകരാർ അടിയന്തിരമായി പരിഹരിച്ചു റിപ്പോർട്ട് നൽകാൻ നിർമ്മിതികേന്ദ്രത്തിന് മാണി സി കാപ്പൻ എം എൽ എ നിർദ്ദേശം നൽകി. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും എം എൽ എ അറിയിച്ചു. 

Post a Comment

0 Comments