Subscribe Us



റോയി എലിപ്പുലിക്കാട്ട് അനുസ്മരണം 30 ന്

പാലാ: ഇന്ത്യൻ കോഫീ ഹൗസ് സൗഹൃദ കൂട്ടയ്മയുടെ നേതൃത്വത്തിൽ കൂട്ടായ്മയിൽ അംഗമായിരുന്ന  അന്തരിച്ച റോയി മാത്യു എലിപ്പുലിക്കാട്ടിനെ അനുസ്മരിക്കുന്നു.
30 ന് വൈകിട്ട് 5 ന് മിൽക്ക് ബാർ എസി ഓഡിറ്റോറിയത്തിലാണ് അനുസ്മരണം.
തിരക്കുകൾക്കിടയിലും വൈകുന്നേരങ്ങളിലെ ഇന്ത്യൻ കോഫീ ഹൗസിലെ സൗഹൃദ കൂട്ടായ്മയിൽ മിക്കപ്പോഴും റോയി പങ്കെടുക്കുമായിരുന്നു. റോയിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കാനാണ് കൂട്ടായ്മ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങിൽ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, സഹകരണ, ഗ്രന്ഥശാലാ രംഗത്തെ പ്രമുഖർ പങ്കെടുക്കും. 

Post a Comment

0 Comments