Subscribe Us



നരേന്ദ്രമോദി കോർപ്പറേറ്റുകളുടെ സംരക്ഷകൻ: രാജീവ് നെല്ലിക്കുന്നേൽ

കടുത്തുരുത്തി: നരേന്ദ്രമോദിയുടെ കഴിഞ്ഞ എട്ടു വർഷത്തെ ഭരണം ജനജീവിതം ദുസ്സഹമാക്കുകയും , സ്വകാര്യ കോർപ്പ റേറ്റുകളുടെ കടന്നുകയറ്റം, രാജ്യത്തിന്റെ അടിസ്ഥാന വർഗ്ഗത്തെ, തകർക്കുകയും,മോഡി ഭരണത്തിൽ ഈ രാജ്യത്തെ സാധാരണക്കാർക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യം സ്രഷ്ടിക്കുകയും ചെയ്തു  എന്ന് ജനതാദൾ ജില്ലാ ജനറൽ സെക്രട്ടറി രാജീവ് നെല്ലിക്കുന്നേൽ പ്രസ്താവിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ ജനവിരുദ്ധ നയങ്ങൾക്കും,വിലക്കയറ്റത്തിനും, തൊഴിലില്ലായ്മയ്ക്കും, എതിരെ എൽ.ഡി.എഫ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സായാഹ്ന ധർ ണ്ണ   ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .

കേരള കോൺഗ്രസ് ബി.ജില്ല വൈസ് ശശിധരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സി.പി.എം.ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. വി.സുനിൽ, സി.പി.എം. ഏരിയാ സെക്രട്ടറി ജയകൃഷ്ണൻ, കേരള കോൺഗ്രസ് എം. സംസ്ഥാന ജനറൽ സെക്രട്ടറി സഖറിയാസ് കുതിരവേലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ നിർമ്മല ജിമ്മി, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം രാമഭദ്രൻ, എൽ. ജെ.ഡി. നിയോജകമണ്ഡലം പ്രസിഡന്റ്‌ ടോമി  മ്യാലിൽ, ജനതാ ദൽ എസ്. നിയോജകമണ്ഡലം പ്രസിഡന്റ്‌ പി.വി. സിറിയക്,   കേരള കോൺഗ്രസ് ബി. നിയോജകമണ്ഡലം പ്രസിഡന്റ്‌ സാബു മത്തായി,എൻ.സി.പി. ജില്ല കമ്മറ്റി അംഗം കാണക്കാരി അരവിന്ദാക്ഷൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ  ജോസ് പുത്തൻകാല, പി. എം.മാത്യു , സി. പി. ഐ.ജില്ല കമ്മറ്റി അംഗം ടി. എം. സദൻ,ത്രിഗുണ സെൻ.എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments