Subscribe Us



കുട്ടികളുടെ പൂരമായി പ്രവേശനോത്സവം

പാലാ: കുട്ടികളിൽ ആവേശമുയർത്തി പാലാ നിയോജകമണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ ആഘോഷമായ പ്രവേശനോൽസവം. കുട്ടികളിൽ ഒരേ സമയം ആവേശവും ആഹ്ലാദവും വാരി വിതറിയ പ്രവേശനോത്സവം ആദ്യമായി സ്കൂളിലെത്തിയ കുട്ടികൾക്കു കൗതുകമായി. കൊടിതോരണങ്ങളാൽ അലങ്കരിച്ചു ആഘോഷമാക്കിയ പ്രവേശനോൽസവം കുട്ടികളുടെ പൂരമായി മാറി.


പാലാനിയോജകമണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ നടന്ന പ്രവേശനോൽസവ ചടങ്ങ് മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
പ്രതികൂല സാഹചര്യങ്ങളെ നിശ്ചയദാര്‍ഢ്യത്തോടെ അതിജീവിച്ച് വളര്‍ന്നു വന്ന കെ ആര്‍ നാരായണനെയും എ പി ജെ അബ്ദുള്‍കലാമിനെയും മാതൃകയാക്കി  വിദ്യാഭ്യാസത്തെ സമീപിക്കണമെന്ന് എം എൽ എ നിർദ്ദേശിച്ചു.

വിദ്യാഭ്യാസം എന്നത് സ്കൂള്‍, കോളേജ് പഠിപ്പുകള്‍ മാത്രമല്ല. ജീവിതത്തെയുംസമൂഹത്തെയും പഠിക്കലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്നേഹത്തിന്‍റേതായ ഒരു അന്തരീക്ഷത്തില്‍ ഈ സമൂഹത്തെക്കുറിച്ചുള്ള കരുതലോടെ കുട്ടികള്‍ വളര്‍ന്നുവരുന്നു എന്നുറപ്പാക്കാന്‍ രക്ഷകര്‍ത്താക്കളും അധ്യാപകരും ശ്രദ്ധ ചെലുത്തണമെന്നും മാണി സി കാപ്പൻ പറഞ്ഞു.

കോവിഡെന്ന മഹാമാരിയുടെ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഇതിനെ പ്രതിരോധിക്കാൻ നാം കരുതൽ എടുക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

പാലാ സബ് ജില്ലാതല പ്രവേശനോൽസവ ഉദ്ഘാടനം പ്ലാശനാൽ ഗവൺമെൻ്റ് എൽ പി സ്കൂളിൽ മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. തലപ്പലം ഗ്രാമ പഞ്ചായത്ത്  പ്രസിഡൻ്റ് അനുപമ വിശ്വനാഥ് അധ്യക്ഷത വഹിച്ചു.

അളനാട് ഗവൺമെൻ്റ് യു പി സ്കൂളിൽ സംഘടിപ്പിച്ച പ്രവേശനോൽസവം  മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വിനോദ് ചെറിയാൻ വേരനാനി, അനുമോൾ തോമസ്, ഡോ രാജു ഡി കൃഷ്ണപുരം, സോമൻ തച്ചേട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

പ്ലാശനാൽ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂൾ പ്രവേശനോൽഘാടനവും മാണി സി കാപാൽ എം എൽ എ നിർവ്വഹിച്ചു.

വിളക്കുമാടം ശ്രീഭദ്രാ വിദ്യാനികേതൻ സ്കൂളിലെ പ്രവേശനോത്സവ ചടങ്ങിൽ വിദ്യാലയ സമിതി പ്രസിഡൻ്റ് ജിനു ഭാസ്കരൻ അധ്യക്ഷത വഹിച്ചു. വീതസംഗാനന്ദജി മഹരാജ് അനുഗ്രഹ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് ജോയി കുഴിപ്പാല, എസ് ജയസൂര്യൻ, സി ടി രാജൻ, ഹെഡ്മിസ്ട്രസ് ഓമന വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.  സ്വാഗത നൃത്തവും കഥകളി ആവിഷ്ക്കരവും സംഘടിപ്പിച്ചു.

Post a Comment

0 Comments