Subscribe Us



പൈകയിൽ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം

പൈക: പൈക സി എസ് കെ പെട്രോൾ പമ്പിനു സമീപം നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ചു തകർന്നു. വാഹനമോടിച്ചയാൾ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് രാത്രി 9.10നാണ് സംഭവം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നു. കാർ പോസ്റ്റിലിടിച്ചു പോസ്റ്റ് തകർന്നതോടെ ഈ മേഖലയിലെ ചില ഭാഗങ്ങളിൽ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. സമീപത്തെ വൈദ്യുതി വകുപ്പ് ജീവനക്കാർ തത്സമയം എത്തി വൈദ്യുതി വിഛേദിച്ചു.

Post a Comment

0 Comments