Subscribe Us



കനത്ത മഴ തുടരുന്നു; ഉള്ളനാട് കയ്യൂർ റോഡിൽ വെള്ളം കയറി, തീക്കോയി ആറ് കരകവിഞ്ഞു, താഴ്ന്ന മേഖലയിൽ വെള്ളപ്പൊക്കത്തിന് നിലവിൽ സാധ്യതയില്ല

പാലാ: കനത്ത മഴയെത്തുടർന്നു പാലായിലെയും സമീപ പ്രദേശങ്ങളിലെയും തോടുകളിലും മീനച്ചിലാറ്റിലും ജലനിരപ്പ് ഉയർന്നു. ഉള്ളനാട് - കയ്യൂർ റോഡിൽ വെള്ളം കയറി. തീക്കോയി ആറ് കരകവിഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. മലമുകളിൽ ഉരുൾപൊട്ടിയതായും സംശയമുണ്ട്. 
ഇടമറുക് രണ്ടാറ്റുമുന്നി - വാകക്കാട് റോഡിൽ വെള്ളം കയറി. രണ്ടാറ്റുമുന്നി പാലം മുട്ടു വെള്ളം ഒഴുകുന്നുണ്ട്‌. ഇവിടെ കനത്ത മഴ തുടരുകയാണ്. എന്നാൽ പാലാ നഗരത്തിൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വെള്ളം കയറാനുള്ള സാധ്യത നിലവിൽ ഇല്ലെന്നു സാമൂഹ്യ പ്രവർത്തകൻ സിബി റീജൻസി പറഞ്ഞു.
രാവിലെ 8.30 മുതൽ രാത്രി 9.30 വരെ ഇവിട്ടു മിതമായ നിലയിലാണ് അരുണാപുരം മേഖലയിൽ മഴ പെയ്തത്. ഇത് 12 എം എം മഴയാണ് രേഖപ്പെടുത്തിയത്. മീനച്ചിലാറ്റിൽ 12 അടി വരെ ഉയർന്ന ജലനിരപ്പ് 4 അടിയായി രാത്രിയോടെ കുറഞ്ഞെങ്കിലും 10 നു ശേഷം മഴ ശക്തി പ്രാപിച്ചത് ജലനിരപ്പ് ഉയരാൻ കാരണമായേക്കും.

കടനാട്ടിൽ സമീപ വർഷങ്ങളിലൊന്നും ഉണ്ടാവാത്ത തോതിൽ മഴ പെയ്യുകയാണെന്ന് ജെറി തുമ്പമറ്റം 'പാലാ ടൈംസി'നോട് പറഞ്ഞു.
തീക്കോയി പള്ളി വാതിൽ പാലത്തിലെ ജലനിരപ്പ് രാത്രി 9.45 11.5 അടി മേഖപ്പെടുത്തിയതായി തീക്കോയി പ്രതിനിധി റിപ്പോർട്ടു ചെയ്യുന്നു. പനച്ചികപ്പാറ പാലത്തിലെ ജലനിരപ്പ് 11 അടിയാണെന്നു അവിടെ നിന്നുള്ള റിപ്പോർട്ടിൽ പറയുന്നു.

പാലാ ളാലം തോട്ടിൽ പുഴക്കരപ്പാലത്തിൽ  രാത്രി 9.45 ന് 6 അടിയാണ് ജലനിരപ്പ്. 10.40തോടെ പാലായിൽ മഴ ശമിച്ചിട്ടുണ്ട്. എന്നാൽ രാത്രിയിൽ മഴ ശക്തിപ്പെടാനുള്ള സാധ്യത നിലനിൽക്കുകയാണ്.

Post a Comment

0 Comments