Subscribe Us



കനത്ത മഴയിൽ മൂന്നാനിയിലും കൊല്ലപ്പള്ളിയിലും റോഡിൽ വെള്ളം കയറി; മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു; കനത്തമഴ തുടർന്നാൽ വെള്ളപ്പൊക്ക സാധ്യത

പാലാ: തുടർച്ചയായി പെയ്ത കനത്ത മഴയെത്തുടർന്നു പാലാ മൂന്നാനിയിലും കൊല്ലപ്പള്ളി ടൗണിലും റോഡിൽ വെള്ളം കയറി. ഒരടിയോളം വെള്ളം റോഡിൽ ഉയർന്നു. പുഴക്കരപ്പാലത്തിലെ വെള്ളത്തിൻ്റെ അളവ് രാവിലെ 5 ന് 18 അടി രേഖപ്പെടുത്തി.
മീനച്ചിലാറ്റിൽ നീരൊഴുക്ക് ശക്തമായി. ഇതോടെ പലയിടത്തും റോഡിൽ വെള്ളം കയറിയിട്ടുണ്ട്.നാലടിയോളം കൂടി വെള്ളം ഉയർന്നാൽ പാലാ നഗരത്തിൽ വെള്ളം കയറും. രാവിലെ മഴയ്ക്കു നേരിയ ശമനം ഉണ്ടായെങ്കിലും മീനച്ചിലാറ്റിൽ വെള്ളം വരവാണെന്ന സൂചനയാണ് ലഭിക്കുന്നത്.
കിഴക്കൻ മേഖലയിൽ ഉരുൾപൊട്ടിയതായി സൂചന ഉണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. കരൂർ പള്ളി ഭാഗത്തു റോഡിൽ വെള്ളം കയറി. 

Post a Comment

0 Comments