പാലാ: കോവിഡ് മഹാമാരി കാലത്ത് ലോകം തിരിച്ചറിഞ്ഞ കരുതലിന്റെ മുഖമാണ് നഴ്‌സുമാരുടേതെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ലോക നഴ്സസ് ദിനാചരണത്തോടനുബന്ധിച്ചു പാലാ ജനറൽ ആശുപത്രിയിൽ നഴ്സുമാർക്കു ആശംസകൾ നേരാൻ എത്തിയതായിരുന്നു എം എൽ എ. കോവിഡിനെതിരായ പോരാട്ടത്തിൽ മുന്നണിപ്പോരാളികളായ നഴ്സുമാർ പരിചരണത്തിന്റെയും ക്ഷമയുടെയും ത്യാഗത്തിന്റെയും അര്‍ഥം സ്വന്തം ജീവിതം കൊണ്ട് ലോകത്തിന് കാണിച്ചു തന്നതായി മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി.
നഴ്സുമാർ അഭിമുഖീകരിക്കുന്ന കാഠിന്യമേറിയ ജീവിതാവസ്ഥകളെക്കുറിച്ച് ബോധവത്കരിക്കാനും അര്‍ഹിച്ച അംഗീകാരം നല്‍കാന്‍ പൊതുജനങ്ങളെ പ്രേരിപ്പിക്കാനും നഴ്സസ് ദിനം നിമിത്തമാകട്ടെയെന്ന് എം എൽ എ പ്രത്യാശ പ്രകടിപ്പിച്ചു. നഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് മാണി സി കാപ്പൻ എം എൽ എ മധുര പലഹാര വിതരണവും നടത്തി.
മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ്, ആശുപത്രി ആർ എം ഒ ഡോ അരുൺ, ഡോ രാജേഷ്, ഡോ എഡ്വിൻ, നഴ്സുമാരായ പി പുഷ്പ, അൻസമ്മ, സുൽജിത, നിമ്മി സെബാസ്റ്റ്യൻ, ഒ ജി സിജിമോൾ, അനുപമ മാത്യു, എം അനുറാണി തുടങ്ങിയവർ പങ്കെടുത്തു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.