Subscribe Us



മീനച്ചിൽ വായനശാലയ്ക്കു സമീപം നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റ് തകർത്തു

പൂവരണി: മീനച്ചിൽ ചെറുപുഷ്പം വായനശാലയ്ക്കു സമീപം നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റ് തകർത്തു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് കാർ വൈദ്യുതി പോസ്റ്റ് തകർത്തതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. രാത്രി 9.40തോടെ പൂവരണി വായനശാലയ്ക്കു സമീപമാണ് അപകടം. കെ എൽ 35 ബി 0011 എന്ന ഐ ടെൻ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനാപകടങ്ങൾ നിരന്തരമായ ഭാഗത്താണ് അപകടം സംഭവിച്ചത്. യാത്രക്കാർ കാര്യമായ പരുക്കുകളില്ലാതെ രക്ഷപെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു.

Post a Comment

0 Comments